Tuesday, May 14, 2024 3:04 pm

ഇബ്രാഹിം കുഞ്ഞ് പ്രതിയായ കള്ളപ്പണക്കേസില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി

For full experience, Download our mobile application:
Get it on Google Play

ആലുവ: കള്ളപ്പണ കേസിലെ പരാതി പിന്‍വലിക്കാന്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറിയതായി പോലീസ് പറഞ്ഞു.

ആലുവ മജിസ്‌ടേറ്റ് കോടതിയുടെ ഉത്തരവ് അനുസരിച്ച്‌ തുടര്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് കോടതിയെ അറിയിച്ചു. കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണ് പോലീസ് ഹൈക്കോടതിയെ നിലപാട് അറിയിച്ചത്. പരാതിയില്‍ വിജിലന്‍സ് ഐജി നടത്തിയ അന്വേഷണത്തില്‍ ലഭിച്ച സാക്ഷി മൊഴികളും രേഖകളും കോടതിയ്ക്ക് കൈമാറാനും ജസ്റ്റിസ് സുനില്‍ തോമസ് നിര്‍ദേശിച്ചു.

ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ കേസിലെ അന്വേഷണ പുരോഗതി രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ എന്‍ഫോഴസ്‌മെന്റ്  ഡയറക്‌ട്രേറ്റിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. കള്ളപ്പണം വെളുപ്പിക്കാന്‍ ചന്ദ്രിക ദിനപ്പത്രത്തിന്റെ  അക്കൗണ്ടിലേക്ക് 10 കോടി കൈമാറിയത് സംബന്ധിച്ച്‌ കേസ് നല്‍കിയ ഗിരീഷ് ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഗിരീഷ് ബാബുവിനെ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞും സംഘവും ഭീഷണിപ്പെടുത്തിയെന്ന പരാതിയിലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മുന്‍പ് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ ഗിരീഷ് ബാബു ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടാനാണ് ശ്രമിക്കുന്നതെന്നാണ് വി കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോപണം. പരാതിയുടെ പേരില്‍ ഭാവിയില്‍ ഉപദ്രവിക്കാതിരിക്കാന്‍ 10 ലക്ഷം രൂപ വേണമെന്ന് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ആവശ്യപ്പെട്ടെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നു

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പക്ഷിപ്പനി ; തിരുവല്ല നിരണം ഫാമിലെ താറാവുകളെ കൊന്നൊടുക്കാൻ തുടങ്ങി

0
പത്തനംതിട്ട :  തിരുവല്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവല്ല നിരണം ഫാമിലെ...

ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

0
ഇടുക്കി : ഇരട്ടയാറില്‍ പോക്‌സോ കേസ് അതിജീവിതയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍...

സിദ്ധാര്‍ത്ഥന്റെ മരണം ; പ്രതികളുടെ ജാമ്യാപേക്ഷയില്‍ അമ്മയെയും കക്ഷി ചേര്‍ത്ത് ഹൈക്കോടതി

0
വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിലെ 15 പ്രതികളുടെ ജാമ്യാപേക്ഷയില്‍...

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ കാട്ടുതീ പടർന്ന സാഹചര്യത്തിൽ ആയിരങ്ങളെ ഒഴിപ്പിച്ചു

0
ബ്രിട്ടീഷ് കൊളംബിയ : കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ കാട്ടുതീ പടർന്ന സാഹചര്യത്തിൽ...