കൊച്ചി: സൂത്രവാക്യം സിനിമയുടെ ഐസി യോഗം അവസാനിച്ചു. നടി വിൻസി അലോഷ്യസും നടൻ ഷൈൻ ടോം ചാക്കോയും ഇൻ്റേണൽ കമ്മിറ്റിക്ക് മുന്നിൽ ഹാജരായി മൊഴി നൽകി. താനും ഷൈനും ഒരുമിച്ചും, ഒറ്റയ്ക്കും മൊഴി നൽകിയെന്ന് അൽപ്പം മുൻപ് വിൻസി മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തിൽ നിയമനടപടിയിലേക്ക് പോകില്ല എന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഇൻ്റേണൽ കമ്മിറ്റി, ഫിലിം ചേംബർ നടപടികളിൽ തൃപ്തിയുണ്ടെന്നും വിൻസി പറഞ്ഞു. മൊഴിയുടെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് പറയാൻ കഴിയില്ല എന്ന് നടി വ്യക്തമാക്കി. തൻ്റെ പരാതി ചോർന്നത് എങ്ങനെ എന്നതിൽ വ്യക്തതയില്ലെന്നും വിൻസി വ്യക്തമാക്കി.
സൂത്രവാക്യം സിനിമയുടെ ഐസി യോഗം അവസാനിച്ചു ; വിൻസിയും ഷൈനും മൊഴി നൽകി
RECENT NEWS
Advertisment