ഡല്‍ഹി: കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തുടനീളമുള്ള കോവിഡ് കേസുകളുടെ വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിലവിലെ സാഹചര്യത്തില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും ബാക്ടീരിയല്‍ അണുബാധയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്നും ഐ.സി.എം.ആര്‍. കര്‍ശനനിര്‍ദേശം നല്‍കി.
ഉപയോഗിക്കരുതാത്ത ആന്റിബയോട്ടിക്കുകളുടെ പട്ടികയും ഐ.സി.എം.ആര്‍ പുറത്തുവിട്ടിട്ടുണ്ട്. ലോപിനാവിര്‍-റിറ്റോണാവിര്‍, ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ഐവര്‍മെക്റ്റിന്‍, കോണ്‍വാലെസെന്റ് പ്ലാസ്മ, മോള്‍നുപിരാവിര്‍, ഫാവിപിരാവിര്‍, അസിത്രോമൈസിന്‍, ഡോക്‌സിസൈക്ലിന്‍ എന്നിവയാണ് വിലക്കേര്‍പ്പെടുത്തിയ ആന്റിബയോട്ടിക്കുകള്‍. അതേസമയം കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ നിരീക്ഷണവും ജാഗ്രതയും ശകതമാക്കണമെന്ന് ആരോഗ്യമന്ത്രാലയം കത്തെഴുതിയിരുന്നു.