ന്യൂഡല്‍ഹി : ഐസിഎസ്‌ഇ പത്താം ക്ലാസ്, ഐഎസ് സി 12ാം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് (CICSE) അറിയിച്ചു.
വെബ്സൈറ്റിലൂടെയും എസ്‌എംഎസിലൂടെയും ഫലം അറിയാം. വെബ്സൈറ്റില്‍ യുണിക് ഐഡി, ഇന്‍ഡക്സ് നമ്പര്‍ എന്നിവ നല്‍കി ഫലമറിയാം. സ്കൂളുകള്‍ക്ക് CAREERS പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തും ഫലം അറിയാം.
12-ാം ക്ലാസ് വിദ്യാര്‍ഥികള്‍, ISC <SPACE> ഏഴക്ക ഐഡി നമ്പര്‍, 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ ICSE <SPACE> ഏഴക്ക ഐഡി നമ്പര്‍ എന്ന് ടൈപ്പ് ചെയ്ത് 09248082883 എന്ന നമ്പറിലേക്ക് എസ്‌എംഎസ് അയയ്ക്കേണ്ടത്. കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 19 മുതലുള്ള പരീക്ഷകള്‍ നീട്ടിവെച്ചിരുന്നു. പിന്നീട് പരീക്ഷകള്‍ റദ്ദാക്കുവാന്‍ തീരുമാനിച്ചതായി ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പത്താം ക്ലാസിലെ ശേഷിക്കുന്ന പരീക്ഷ വേണ്ടെന്നു വെച്ചതായും കോടതിയെ അറിയിച്ചിരുന്നു. പുനഃപരിശോധനയ്ക്ക് 16ന് അകം അപേക്ഷ നല്‍കണം.