തിരുവനന്തപുരം : കേരള സര്‍ക്കാര്‍ പിന്തുണയോടെ ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോണ്‍ക്ലേവ് ‘ICSET 2024’സെപ്റ്റംബര്‍ 25 ന് ആരംഭിക്കും. സ്‌കില്‍സ്, എന്‍ജിനീയറിങ്, ടെക്‌നോളജി എന്നീ മേഖലകളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായാണ് നടക്കുക. ‘ദി ക്വാണ്ടം ലീപ് എ.ഐ. ആന്‍ഡ് ബിയോന്‍ഡ്’ ആണ് ഇത്തവണത്തെ പ്രധാന വിഷയം. കോണ്‍ക്ലേവിന്റെ ഭാഗമായി ഐബിഎം സോഫ്റ്റ്‌വെയർ, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നിവരുടെ പ്രത്യേക വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിക്കും. സെപ്റ്റംബർ 25 ന് തിരുവനന്തപുരം ഹോട്ടല്‍ ഹൈസിന്തില്‍ ആരംഭിക്കുന്ന കോണ്‍ക്ലേവില്‍ ഐബിഎം സോഫ്റ്റ്‌വെയറിന്റെ പ്രത്യേക വര്‍ക്ക്‌ഷോപ്പ് ഉണ്ടായിരിക്കും. സെപ്റ്റംബര്‍ 27-ന് കോഴിക്കോട് നടക്കുന്ന സെഷനില്‍ മെക്രോസോഫ്റ്റ് വര്‍ക്ക്‌ഷോപ്പും ഉണ്ടായിരിക്കും. സെപ്റ്റംബർ 30-ന് എറണാകുളം അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയോടെ ICSET 2024-ന് തിരശീല വീഴും.
LSGD &എക്സൈസ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി . പി. രാജീവ് അനുമോദന പ്രഭാഷണം നടത്തും. സ്നേഹിൽ കുമാർ സിംഗ് (കളക്ടർ, കോഴിക്കോട് ജില്ല), ഡോ. സജി ഗോപിനാഥ് (വൈസ് ചാൻസലർ, കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി), ഡോ. പി.വി. ഉണ്ണികൃഷ്ണൻ (മെമ്പർ സെക്രട്ടറി, കെ-ഡിസ്ക്), അനൂപ് അംബിക (സി.ഇ.ഒ., കേരള സ്റ്റാർട്ടപ്പ് മിഷൻ), സുശാന്ത് കുറുന്തിൽ (സി.ഇ.ഒ., ഇൻഫോപാർക്ക്), ദീപ സരോജമ്മാൾ (സിഇഒ, റിഫ്ലക്ഷൻസ് ഇൻഫോ സിസ്റ്റംസ്), ലഫ്റ്റനൻ്റ് ലക്ഷയ് സിംഗ് (ഹെഡ്, പബ്ലിക് പോളിസി ആൻഡ് ഗവൺമെൻ്റ് അഫയേഴ്സ്, അൺസ്റ്റോപ്പ്), പൂർണിമ ധാൽ (അക്കാദമിക് അലയൻസ് – എ.പി.എ.സി., സെലോനിസ്), ശരത് എം. നായർ (കോഴിക്കോട് സെൻ്റർ ഓപ്പറേഷൻസ് മാനേജർ, ടാറ്റ എൽക്സി), അഖിൽകൃഷ്ണ ടി. (സെക്രട്ടറി, സി.എ.എഫ്.ഐ.ടി.), ദിനേശ് തമ്പി (വൈസ് പ്രസിഡൻ്റ് &ഹെഡ് – ടി.സി.എസ്. ഓപ്പറേഷൻസ്, കേരള), ആർ. ലത (പ്രോഗ്രാം ഡയറക്ടർ, ഐ.ബി.എം. ഇന്ത്യ സോഫ്റ്റ്‌വെയർ ലാബ്സ്) തുടങ്ങിയ ടെക്നോളജി, അക്കാദമിക രംഗങ്ങളിലെ പ്രമുഖർ വിവിധ ജില്ലകളിലായി നടക്കുന്ന ഈ കോൺക്ലേവിൽ പങ്കെടുക്കും.