Thursday, January 2, 2025 4:44 pm

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ കൊവിഡ് ചികിൽസക്ക് രണ്ട് പുതിയ ഐസിയുകള്‍ കൂടി ; 100 കിടക്കകൾ സജ്ജം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് മൂന്നാം തരംഗം നേരിടാൻ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ രണ്ട് പുതിയ ഐസിയുകള്‍ കൂടി സജ്ജമാക്കി. അത്യാധുനിക 100 കിടക്കകള്‍ ആണ് ഇവിടെ ഉള്ളത്. ഈ ഐ.സി.യു.കള്‍ക്കായി ആദ്യഘട്ടത്തില്‍ 17 വെന്റിലേറ്ററുകളാണ് സ്ഥാപിക്കുന്നത്. അതില്‍ 9 വെന്റിലേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബാക്കിയുള്ള വെന്റിലേറ്ററുകള്‍ ഉടന്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരായി കൂടുതൽ കുട്ടികളെത്തിയാൽ അവരെക്കൂടി ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ഈ ഐസിയുകള്‍ സജ്ജമാക്കിയിരിക്കുന്നതെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

5.5 കോടി രൂപ ചെലവഴിച്ചാണ് 7, 8 വാര്‍ഡുകള്‍ നവീകരിച്ച് അത്യാധുനിക ഐസിയു സംവിധാനം സജ്ജമാക്കിയത്. ഓരോ വാര്‍ഡിലും ഒരു ഐസിയുവും ഒരു ഹൈ ഡിപ്പന്റന്‍സി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്തിട്ടുണ്ട്. കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനമുണ്ട്. അടിയന്തര ഘട്ടത്തില്‍ വെന്റിലേറ്റര്‍ ഘടിപ്പിക്കാനും സൗകര്യമുണ്ട്.

എല്ലാ കിടക്കകളിലും മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍ സംവിധാനവും സജ്ജമാണ്. ഇതിലൂടെ ഓരോ രോഗിയേയും 24 മണിക്കൂറും നിരീക്ഷിക്കാന്‍ സാധിക്കുന്നു. ഇതിനോടനുബന്ധിച്ച് സെന്‍ട്രലൈസ്ഡ് നഴ്‌സിംഗ് സ്റ്റേഷനും ഒരുക്കി. ഇവിടെയിരുന്ന് ഡോക്ടര്‍മാര്‍ക്ക് ഓരോ രോഗിയുടേയും മോണിറ്ററിന്റെ വിശദാംശങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്രീകൃത സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഐ.സി.യു.വിനോടനുബന്ധമായി മൈനര്‍ പ്രൊസീജിയര്‍ റും, സ്റ്റാഫ് റൂം എന്നിവയും തയാറാണ്. രോഗികളുടെ സമ്മര്‍ദം കുറയ്ക്കുന്നതിനായി മൂസിക് സിസ്റ്റം, ടി.വി., അനൗണ്‍മെന്റ് സംവിധാനം എന്നിവയുമുണ്ട്.കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ഉപകരണങ്ങള്‍ സജ്ജമാക്കിയത്. പുതിയ ഐസിയുകൾ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുറ്റിങ്ങൽ വെടിക്കെട്ട് അപകടം : കേസ്​ ഫെബ്രുവരി 17ലേക്ക്​ നീട്ടി

0
കൊ​ല്ലം: നാടിനെ നടുക്കിയ പു​റ്റി​ങ്ങ​ൽ വെ​ടി​ക്കെ​ട്ട്​ അ​പ​ക​ടവുമായി ബന്ധപ്പെട്ട കേസ്സിന്റെ വി​ചാ​ര​ണ...

എൻ.എസ്.എസ്. ചെങ്ങന്നൂർ യൂണിയൻ ധനശ്രീ സംഘങ്ങൾക്ക് 1.2 കോടി വായ്പയായി വിതരണം ചെയ്തു

0
ചെങ്ങന്നൂർ : എൻ.എസ്.എസ്. ചെങ്ങന്നൂർ യൂണിയൻ മന്നം സോഷ്യൽ സർവീസ്...

വളർത്തു നായ ചത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി

0
ബെം​ഗളൂരു: രോഗം ബാധിച്ച് വളർത്തു നായ ചത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി....

ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന് വീണ്ടും തിരിച്ചടി ; ജാമ്യ ഹർജി തള്ളി ചിറ്റഗോംഗ്...

0
ധാക്ക : ബംഗ്ലാദേശ് ദേശീയ പതാകയെ അപമാനിച്ചെന്നതടക്കമുള്ള രാജ്യദ്രോഹ കുറ്റത്തിന്...