വളര്‍ത്തുനായ്​ക്കായി എയര്‍ ഇന്ത്യയുടെ മുഴുവന്‍ ബിസിനസ്​ ക്ലാസ്​ സീറ്റുകളും ബുക്ക്​ ചെയ്​ത്​ ഇന്ത്യന്‍ വ്യവസായി

For full experience, Download our mobile application:
Get it on Google Play

മുംബൈ : വളര്‍ത്തുനായ്​ക്കായി എയര്‍ ഇന്ത്യ വിമാനത്തിലെ മുഴുവന്‍ ബിസിനസ്​ ക്ലാസ്​ സീറ്റുകളും ബുക്ക്​ ചെയ്​ത്​ ഇന്ത്യന്‍ വ്യവസായി. എ.ഐ 671 എയര്‍ ഇന്ത്യ വിമാനത്തില്‍ ബുധനാഴ്ച രാവിലെയായിരുന്നു നായുടെ ആഡംബര യാത്ര. എയര്‍ ഇന്ത്യ ബിസിനസ്​ ക്ലാസ്​ ടിക്കറ്റില്‍ മുന്‍പും വളര്‍ത്തുനായ്​ക്കള്‍ യാത്ര ചെയ്​തിട്ടുണ്ട്​. എന്നാല്‍ ആദ്യമായാണ്​ ഒരു നായ്ക്കായി മുഴുവന്‍ ബിസിനസ്​ ക്ലാസ്​ ടിക്കറ്റുകളും വാങ്ങുന്നത്​.

മുംബൈയില്‍നിന്ന്​ ചെന്നൈ വരെ രണ്ടുമണിക്കൂര്‍ യാ​ത്രക്കായി 2.5 ലക്ഷം രൂപയാണ്​ നായുടെ ഉടമ മുടക്കിയത്​. വളര്‍ത്തുനായ്​ക്കായി മുഴുവന്‍ ബിസിനസ്​ ക്ലാസ്​ ടിക്കറ്റുകളും വാങ്ങിയ വ്യവസായിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എയര്‍ ഇന്ത്യ മുംബൈ -ചെന്നൈ യാത്രയുടെ ഒരു ബിസിനസ്​ ക്ലാസ്​ ടിക്കറ്റിന്​ 20,000 രൂപയാണ്​. ഇതില്‍ 12 സീറ്റുകളും ഉള്‍പ്പെടും. തന്‍റെ നായക്ക്‌​ യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ സഞ്ചരിക്കാനാണ്​ വ്യവസായി മുഴുവന്‍ ടിക്കറ്റുകളും വിലക്കെടുത്തതെന്നാണ്​ വിവരം.

പാസഞ്ചര്‍ കാബിനില്‍ വളര്‍ത്തുമൃഗങ്ങളെ അനുവദിക്കുന്ന ഏക ഇന്ത്യന്‍ വിമാന കമ്പനിയാണ്​ എയര്‍ ഇന്ത്യ. ഒരു വിമാനത്തില്‍ പരമാവധി രണ്ടു വളര്‍ത്തുമൃഗങ്ങളെയാണ്​ ഇരുത്തുക. അവസാന നിരയിലെ രണ്ടുവരികളാണ്​ വളര്‍ത്തുമൃഗങ്ങള്‍ക്കായി അനുവദിക്കുക. കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ സെപ്​റ്റംബര്‍ വരെ എയര്‍ ഇന്ത്യ 2000 വളര്‍ത്തുമൃഗങ്ങളുമായി ആഭ്യന്തര യാത്രകള്‍ നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...