പത്തനംതിട്ട: ജില്ലയിൽ നിന്നും പെൻഷൻ ആയ പോലീസ് ഉദ്യോഗസ്ഥർക്കും മിനിസ്റ്റീരിയൽ ജീവനക്കാർക്കുമുള്ള തിരിച്ചറിയൽ കാർഡിന്റെ വിതരണം ജില്ലാ പോലീസ് മേധാവി. വി. ജി. വിനോദ് കുമാർ നിർവഹിച്ചു. ജില്ല പോലീസ് മേധാവിയുടെ ചേംബറിൽ കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് നടന്ന ചടങ്ങിലാണ് തിരിച്ചറിയൽ കാർഡിന്റെ വിതരണം ചെയ്തത്. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റിട്ടയേഡ് എസ് പി തോമസ് ജോണിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.
പരിപാടിയിൽ പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സജികുമാർ, ജില്ലാ സെക്രട്ടറി വൈ റഹീം റാവുത്തർ, ജില്ലാ വൈസ് പ്രസിഡണ്ട് പീലിപ്പോസ് എബ്രഹാം, ട്രഷറർ മുരളിദാസ്, ഡി പി ഓ മാനേജർ ബിജോയ് കെ എബ്രഹാം, ജൂനിയർ സൂപ്രണ്ട് സി. അശോക് കുമാർ, സെക്ഷൻ ക്ലാർക്ക് റ്റി. ആർ. മൃദുൽ രാജ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിൽ നിന്നുള്ള മുഴുവൻ അപേക്ഷകളും പരിഗണിച്ച് 118 തിരിച്ചറിയൽ കാർഡുകൾ ഇതിനകം വിതരണം ചെയ്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ പരിചയസമ്പത്ത് പൊതുസമൂഹത്തിന് ഗുണകരമായി പ്രയോജനപ്പെടുത്തേണ്ടതിന്റെയും മയക്കുമരുന്ന് വ്യാപനം പോലുള്ള സാമൂഹിക ദോഷങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ ഇവരുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത ജില്ലാ പോലീസ് മേധാവി ചൂണ്ടിക്കാട്ടി.