തിരുവനന്തപുരത്ത് യുവാവിന് ആളുമാറി ക്രൂരമർദ്ദനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന് ആളുമാറി ക്രൂരമർദ്ദനം. തിരുമല സ്വദേശി പ്രവീണിനെയാണ് പത്ത് പേരടങ്ങുന്ന സംഘം ആക്രമിച്ചത്. സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് സംഭവമുണ്ടാകുന്നത്. പൂജപ്പുര സ്വദേശിയായ വിഷ്ണു എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പെൺകുട്ടിയുമായി ബന്ധപ്പെട്ട കേസിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. പോലീസ് വിട്ടയച്ചതിന് ശേഷം വിഷ്ണു പിന്നീട് ആത്മഹത്യ ചെയ്തു. തുടർന്നാണ് വിഷ്ണുവിന്റെ സുഹൃത്തുക്കളായ പത്തം​ഗ സംഘം പ്രതികാരം ചെയ്യാനിറങ്ങിയത്.

പെൺകുട്ടിയുടെ ബന്ധുവിനെ അന്വേഷിച്ചാണ് ഇവരെത്തിയത്. ശാന്തികവാടം ശ്മശാനത്തിന് സമീപത്ത് വെച്ച് ഇവർ പ്രവീണിനെ കണ്ടുമുട്ടി. പ്രവീണാണ് പെൺകുട്ടിയുടെ ബന്ധു എന്ന് തെറ്റിദ്ധരിച്ച് ഇവർ പ്രവീണിനെ തട്ടിക്കൊണ്ടുപോയി മരണവീട്ടിൽ വെച്ച് അതിക്രൂരമായി മർദിച്ചു. മർദനത്തിനൊടുവിലാണ് ഇയാളല്ല, തങ്ങൾ അന്വേഷിച്ചയാൾ എന്ന് തിരിച്ചറിഞ്ഞ് പ്രവീണിനെ വഴിയരികിൽ ഉപേക്ഷിച്ചു പോയി. സംഘം പിന്നീട് തമിഴ്നാട്ടിലേക്കാണ് കടന്നത്. ഇവരിൽ 7 പേരെ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടി ശ്വേതാ മേനോന്റെ ഹർജിയിൽ കക്ഷി ചേരണമെന്ന നടി അൻസിബയുടെ അപേക്ഷ തള്ളി

0
കൊച്ചി: നടി ശ്വേതാ മേനോന്റെ ഹർജിയിൽ കക്ഷി ചേരണമെന്ന നടി അൻസിബയുടെ...

ഡോ. എം പി പരമേശ്വരന്റെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായ ഡോ. എം പി...

താനുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി എം എല്‍ അശ്വിനി

0
കാസര്‍ഗോഡ്: താനുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി ബിജെപി കാസര്‍ഗോഡ്...

കാവേരി തർക്കം ; കർണാടകത്തിന് വീണ്ടും തിരിച്ചടി

0
ചെന്നൈ: കാവേരി തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ കർണാടകത്തിന് വീണ്ടും തിരിച്ചടി....