കണ്ണൂര്‍: കൂത്തുപറമ്പ് വലിയവെളിച്ചത്ത് കാറിന് തീപിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു. മാലൂര്‍ സ്വദേശി സുധീഷാണ് (30) മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. കണ്ണൂര്‍ കൂത്തുപറമ്പിന് സമീപമുള്ള വലിയവെളിച്ചത്തെ ചെങ്കല്‍ ക്വാറിക്ക് സമീപത്താണ് കാറിനടുത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാറ് അഗ്‌നിക്കിരയാകുന്നത് കണ്ട ചെങ്കല്‍ ക്വാറിയിലെ തൊഴിലാളികളാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തിയെങ്കിലും സുധീഷിനെ രക്ഷിക്കാനായില്ല.
കുത്തുപറമ്പ് , കണ്ണവം പോലിസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വലിയ വെളിച്ചത്തില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. കൂത്തുപറമ്പ് പഴയ നിരത്തില്‍ ജിപ്സം സീലിങ്ങ് ബിസിനസ് ചെയ്തു വരികയായിരുന്നു സുധീഷ്. മാലൂര്‍ താളിക്കാവ് സ്വദേശിയാണ്. സാമ്പത്തിക ബാധ്യതയാണോ മരണത്തിന് പിന്നിലെന്ന കാര്യം പോലിസ് അന്വേഷിച്ചുവരികയാണ്.