തിരുവല്ല : ഇടിഞ്ഞില്ലം പാലത്തിന്റെ കോണ്‍ക്രീറ്റിംഗിന്റെ ഉദ്ഘാടനം മാത്യു ടി. തോമസ് എം എല്‍എ നിര്‍വഹിച്ചു. അസിസ്റ്റന്‍ഡ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സി. ബി. സുഭാഷ്‌കുമാര്‍, അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ ബിജുന എലിസബത്ത് മാമ്മന്‍, കോണ്‍ട്രാക്ടര്‍ ഷാജി പാലാത്ര എന്നിവര്‍ സന്നിഹിതരായിരുന്നു.
31 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ 7.5 മീറ്റര്‍ റോഡിനായും ഇരുവശങ്ങളിലും 1.75 മീറ്റര്‍ വീതം ഫുട്പാത്തിനായും മാറ്റി വച്ചിരിക്കുന്നു. ഫുട്പാത്തിനടിയില്‍ പൈപ്പുകളും കേബിളുകളും ഇടുന്നതിനായുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 10 മീറ്റര്‍ വീതമുള്ള മൂന്നു സ്പാനുകളാണ് പാലത്തിനുള്ളത്. പാലത്തിനടിയിലൂടെ നാവിഗേഷന്‍ സാധ്യമാകുന്ന രീതിയിലാണ് പാലം ഡിസൈന്‍ ചെയ്തിരിക്കുന്നത്. കോണ്‍ക്രീറ്റിംഗ് രാത്രി വൈകി പൂര്‍ത്തിയായി.