20 രൂപക്ക് ഊണ് കൊടുമണ്ണിലും ; ജനകീയ ഹോട്ടല്‍ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍ : സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ നിര്‍ദേശിച്ചിരുന്ന ജനകീയ ഹോട്ടലിന്റെ പ്രവര്‍ത്തനം കൊടുമണ്ണില്‍ ആരംഭിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. ഇരുപതു രൂപയ്ക്ക് ഉച്ചഭക്ഷണം ലഭിക്കും. കുടുംബശ്രീയും സിവില്‍ സപ്ലൈസ് വകുപ്പും ചേര്‍ന്നാണ് ബജറ്റ് ഹോട്ടലിലേക്ക് ആവശ്യമായ അരിയും പലവ്യഞ്ജനവും നല്‍കുന്നത്.

ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ, ജില്ലാ പഞ്ചായത്ത്അംഗം അഡ്വ. ആര്‍.ബി. രാജീവ്കുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ.സി. പ്രകാശ്, ഉദയകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംആര്‍എസ് ഉണ്ണിത്താന്‍, കുടുംബശ്രീ മിഷന്‍ അസിസ്റ്റന്‍ഡ് കോ- ഓര്‍ഡിനേറ്റര്‍ മണികണ്ഠന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്ന് ദിവസത്തിനകം അണക്കെട്ട് പോലുള്ള മൺതിട്ട തകരാൻ സാധ്യത; നേപ്പാളിന് മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും പ്രളയഭീതി നൽകി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചന്‍...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...

ഫെസ്റ്റിവൽ സീസണിൽ സജീവമായി ഗിഗ് ഇക്കോണമി; നിയമനങ്ങളിൽ വൻ കുതിച്ചുചാട്ടമെന്ന് റിപ്പോർട്ട്

0
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഉത്സവ സീസണില്‍ കോളടിച്ച് രാജ്യത്തെ ഗിഗ് തൊഴിലാളികള്‍. സീസണല്‍...

നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ഹിമ വിസ്ഫോടനമെന്ന് ഐഎസ്ആർഒ

0
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെയും...