ബുള്‍ഡോസറുകളും മറ്റും കൊണ്ടുവന്ന് ഗാല്‍വാന്‍ നദിയിലെ ഒഴുക്ക് തടസ്സപ്പെടുത്താന്‍ ചൈനീസ് നീക്കം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി :  ബുള്‍ഡോസറുകളും മറ്റും കൊണ്ടുവന്ന് ഗാല്‍വാന്‍ നദിയിലെ ഒഴുക്ക് തടസ്സപ്പെടുത്താന്‍ ചൈനീസ് നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. 20 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ സ്ഥലത്തിന് ഒരു കിലോമീറ്റര്‍ അകലെയായി നദിയില്‍ നടക്കുന്ന ചൈനീസ് ഇടപെടല്‍ സംബന്ധിച്ച സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നു. ഗാല്‍വാന്‍ നദിയില്‍ വെള്ളം വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിര്‍ത്തിരേഖക്ക് സമീപം നദിയോട് ചേര്‍ന്ന് ചൈനീസ് ബുള്‍ഡോസറുകള്‍ പ്രവര്‍ത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബുള്‍ഡോസറുകളുടെ പ്രവര്‍ത്തനം നടക്കുന്നിടത്ത് നദിയുടെ ഒഴുക്ക് മാറുന്നത് ചിത്രത്തില്‍ വ്യക്തമാണ്. നിര്‍മാണം നടക്കുന്നിടത്ത് ചെളി കൂട്ടിയിട്ടതും കാണം. ചെറിയ അരുവി നിര്‍മിച്ച്‌ വെള്ളം വഴിതിരിച്ചുപിടാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ലഡാക്ക് അതിര്‍ത്തിയില്‍ സമാനതകളില്ലാത്ത ക്രൂര ആക്രമണമാണ് കഴിഞ്ഞ ദിവസം ചൈന നടത്തിയത്. ഇന്ത്യന്‍ സൈനികരെ കല്ലുകളും വടികളും മറ്റ് മാരക ആയുധങ്ങളുമായി 500 ഓളം വരുന്ന ചൈനീസ് സംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദിച്ച്‌ അവശനാക്കിയ ശേഷം ഗാല്‍വാന്‍ നദിയിലേക്ക സൈനികരെ എടുത്ത് എറിഞ്ഞതായും തുടര്‍ന്ന് നദിയിലുള്ള സൈനികരെ കല്ലുകൊണ്ട് എറിഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരു കേണലടക്കം 20 ഇന്ത്യന്‍ സൈനികര്‍ക്കാണ് ചൈനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ശക്തമായ തിരിച്ചടി ഇന്ത്യന്‍ സൈനികര്‍ നല്‍കിയതായും ഇതില്‍ 35ഓളം ചൈനീസ് സൈനികര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയില്‍ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 400 മുറികള്‍ ലഭ്യമാക്കും

0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എഐ അധിഷ്ഠിത ജനക്കൂട്ട നിയന്ത്രണം, ഓണ്‍ലൈന്‍ മുറി ബുക്കിംഗ്, ശുചിത്വ പരിഷ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ്...

0
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയമെന്ന് മുന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍; അരി അളവ് കുറച്ചു, വില കൂട്ടിയെന്ന് ആരോപണം.

പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ

0
പത്തനംതിട്ട: പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ. പുത്തൻ പീടിക സ്വദേശി ജിനു,...

അടൂര്‍ വടക്കേടത്ത്കാവില്‍ വാഹനാപകടം : കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ ഫാസ്റ്റ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
അടൂര്‍ : അടൂര്‍ വടക്കേടത്ത് കാവില്‍ കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സ്‌ ഇലക്‌ട്രിക്...