മണ്ണാര്‍ക്കാട്: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ ഒരുപ്രതി കൂടി പോലീസ് പിടിയില്‍. 2020ല്‍ മണ്ണാര്‍ക്കാട് സ്വദേശി സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലെ പ്രതിയെയാണ് മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. എറണാംകുളം ചേലാനെല്ലൂര്‍ സ്വദേശി രാധാകൃഷ്ണനാണ് (40) പിടിയിലായത്. സ്വര്‍ണം കൊണ്ടുപോകുന്നവരില്‍നിന്ന് തട്ടിയെടുക്കുന്ന പെരുമ്പാവൂര്‍ സ്വദേശി അനസിന്റെ സംഘത്തില്‍പെട്ടയാളാണ് രാധാകൃഷ്ണനെന്ന് പോലീസ് അറിയിച്ചു.
കേസിലെ അഞ്ചാം പ്രതിയാണ് ഇയാള്‍. കേസില്‍ ആലുവ നായിക്കാട്ടുകര കോട്ടക്കകത്ത് ഔറംഗസീബ് എന്ന നൗഫല്‍, മുജീബ്, റാഷിദ്, ജുനൈദ് എന്നിവര്‍ മുമ്പ് മണ്ണാര്‍ക്കാട് പോലീസിന്റെ പിടിയിലായിരുന്നു. മണ്ണാര്‍ക്കാട് ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം സിഐ കെ.എം പ്രവീണ്‍കുമാര്‍, എസ്‌ഐ കെ.ആര്‍ ജസ്റ്റിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.