ചില ബിജെപി നേതാക്കളോട് ഫോണില്‍ സംസാരിച്ചതിന് പിന്നാലെ തന്റെ സിം പ്രവര്‍ത്തന രഹിതമായെന്ന് മാര്‍ഗരറ്റ് ആല്‍വ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ചില ബിജെപി നേതാക്കളോട് ഫോണില്‍ സംസാരിച്ചതിന് പിന്നാലെ തന്റെ സിം പ്രവര്‍ത്തന രഹിതമായെന്ന് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ. 24 മണിക്കൂറായി സിം പ്രവര്‍ത്തന രഹിതമാണ്. ആരെയും വിളിക്കാനോ കോളുകള്‍ സ്വീകരിക്കാനോ കഴിയുന്നില്ലെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. പൊതുമേഖല ടെലകോം സേവന ദാതാക്കളായ എംടിഎന്‍എല്‍ തന്റെ കെവൈസി വിവരങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തുവെന്നും ഇത് സംബന്ധിച്ച ഒരു നോട്ടീസ് അയച്ചിട്ടുണ്ട്. ബിഎസ്‌എന്‍എല്‍ കമ്പനിയില്‍ നിന്നും തനിക്ക് ഒരു നോട്ടീസ് ലഭിച്ചെന്നും ഇപ്പോഴാണോ തന്റെ കെവൈസി വിവരങ്ങള്‍ ആവശ്യമായി വന്നതെന്നും അവര്‍ ചോദിച്ചു.

സിമ്മിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചാല്‍ ബിജെപി, ത്രിണമൂല്‍ കോണ്‍ഗ്രസ്, ബിജെഡി എംപിമാരെ വിളിക്കില്ലെന്ന് ഉറപ്പ് നല്‍കുന്നതായും മാര്‍ഗരറ്റ് ആല്‍വയുടെ ട്വീറ്റില്‍ പറയുന്നു. പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം മാര്‍ഗരറ്റ് ആല്‍വ വിവിധ എന്‍ഡിഎ മുഖ്യമന്ത്രിമാരെ വിളിച്ച്‌ പിന്തുണയും സഹായവും തേടിയിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരുമായി സംസാരിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...