ഐ.ഡി.എസ്.എഫ്.എഫ്.കെയ്ക്ക് ഇന്ന് തിരശ്ശീല വീഴും ; സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 18-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേള ഇന്ന് (30.09.2026) സമാപിക്കും. സമാപന സമ്മേളനം വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ശ്രീ. പി.സി. വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും. സാംസ്കാരിക കാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എം. അഞ്ജന സ്വാഗതം ആശംസിക്കും. ഐ.ഡി.എസ്.എഫ്.എഫ്.കെ ഫെസ്റ്റിവൽ ഡയറക്ടറും കെ.എസ്.സി.എ ചെയർപേഴ്സണുമായ രവീന്ദ്രൻ ആമുഖ പ്രഭാഷണം നടത്തും. ചലച്ചിത്രപ്രവർത്തക നിന സബ്നാനിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിക്കും. ഫിക്ഷൻ ജൂറി ചെയർപേഴ്സൺ സഞ്ജു സുരേന്ദ്രൻ ഫിക്ഷൻ വിഭാഗത്തിലെ ജൂറി റിപ്പോർട്ടും അവാർഡ് പ്രഖ്യാപനവും നടത്തും. ഫിക്ഷൻ വിഭാഗത്തിലെ അവാർഡുകൾ മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മാനിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ ജൂറി അംഗങ്ങൾക്കുള്ള ഉപഹാരം നൽകും.

നോൺ ഫിക്ഷൻ വിഭാഗത്തിലെ ജൂറി റിപ്പോർട്ടും അവാർഡ് പ്രഖ്യാപനവും ജൂറി ചെയർപേഴ്സൺ റുചിർ ജോഷി നിർവഹിക്കും. നോൺ ഫിക്ഷൻ വിഭാഗത്തിലെ അവാർഡുകൾ, മികച്ച ലോങ് ഡോക്യുമെന്ററി എഡിറ്റിങ്ങിനുള്ള കുമാർ ടാക്കീസ് അവാർഡ്, ഡോക്യുമെന്ററി ഛായാഗ്രഹണത്തിനുള്ള ശശി ആനന്ദ് മെമ്മോറിയൽ അവാർഡ് എന്നിവയും മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മാനിക്കും. നോൺ ഫിക്ഷൻ ജൂറി അംഗങ്ങൾക്കുള്ള ഉപഹാരം മേയർ വി.വി. രാജേഷ് സമർപ്പിക്കും. ചടങ്ങിൽ മന്ത്രി സി.പി. ജോൺ, കെ.എസ്.എഫ്.ഡി.സി ചെയർമാൻ പ്രേംകുമാർ, കേരള സ്റ്റേറ്റ് കൾച്ചറൽ ആക്ടിവിസ്റ്റ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ എം. രഞ്ജിത്ത്, സാംസ്കാരിക കാര്യ വകുപ്പ് ഡയറക്ടർ കെ. ഇമ്പശേഖർ എന്നിവർ പങ്കെടുക്കും. ചലച്ചിത്ര അക്കാദമി സെക്രട്ടറി ഇൻ ചാർജ് സജിത് സി.സി നന്ദി രേഖപ്പെടുത്തും.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലിൽ യുവതിയെ ക്രൂരമായി ലൈംഗിക പീഡനത്തിനും മർദനത്തിനും ഇരയാക്കിയ സംഭവവത്തിൽ പ്രതികളിലൊരാൾ അറസ്റ്റിൽ

0
ഡൽഹി : ബീഹാറിലെ ബെഗുസരായിലുള്ള ഒരു ഹോട്ടലിൽ യുവതിയെ ക്രൂരമായി ലൈംഗിക...

ഉദ്യോഗസ്ഥ ദമ്പതികളുടെ വസതികളിൽ വിജിലൻസ് റെയ്ഡ് : സ്വർണാഭരണങ്ങളും ലക്ഷ്വറി വാച്ചുകളും പിടിച്ചെടുത്തു

0
ബിഹാർ: ബിഹാറിൽ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരായ...

ദിവസങ്ങൾക്ക് ശേഷം കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

പൈലറ്റ് വാഹനത്തിനുമുന്നിൽ എസ്എച്ച്ഒയുടെ വണ്ടി ; കൂടുതൽ അകമ്പടി വേണ്ടെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഔ​ദ്യോ​ഗിക യാത്രക്ക് കൂടുതൽ വാഹനങ്ങൾ വിന്യസിക്കരുതെന്ന് മുഖ്യമന്ത്രിയുടെ നിർദേശം. ഇന്ന്...