തൊടുപുഴ : ഇടുക്കി ഡാം ബ്ലൂ അലര്‍ട്ട് നിലയിലേക്ക് അടുക്കുന്നു. ഇടുക്കി ഡാമിലെ നിലവിലെ ജലനിരപ്പ് 2370.18 അടിയാണ്. ഇത് 2.4 അടികൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. നിലവിലെ ബ്ലൂ അലര്‍ട്ട് ലെവല്‍ 2372.58 അടിയാണ്. ഇപ്പോള്‍ അണക്കെട്ടില്‍ സംഭരണശേഷിയുടെ 64 ശതമാനം വെള്ളം ഉണ്ട്.
ജൂലൈ 31 വരെയുള്ള റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് 2378.58 അടി ഓറഞ്ച് അലര്‍ട്ട് ലെവലും 2379.58 അടി റെഡ് അലര്‍ട്ട് ലെവലുമാണ്. മുല്ലാപെരിയാര്‍ ഡാം ജലനിരപ്പ് വര്‍ദ്ധിക്കുന്നതോടെ ഷട്ടറുകള്‍ തുറക്കുന്നതിന് മുന്‍പ് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ ജില്ലാ കളക്ടറും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.