വാക്സിന്‍ സ്റ്റോക്ക് തീര്‍ന്നു ; തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് വാക്സിന്‍ വിതരണമുണ്ടാകില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്‍ പ്രതിസന്ധിയില്‍. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് വാക്സിന്‍ വിതരണമുണ്ടാകില്ല. വാക്സിന്‍ എത്തിയില്ലെങ്കില്‍ നാളെ പൂര്‍ണമായും വാക്സിനേഷന്‍ മുടങ്ങിയേക്കും.

സംസ്ഥാനത്തെ വാക്സിന്‍ സ്റ്റോക്ക് തീര്‍ന്നു കഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ ഒരു ഡോസ് പോലും ശേഷിക്കുന്നില്ല. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ കോവാക്‌സിന്‍ മാത്രമാണുള്ളത്. കോഴിക്കോട് നിലവിലുള്ളത് 1000 ഡോസ് വാക്സിന്‍ മാത്രമാണ്. മെഡിക്കല്‍ കോളേജിലും ബീച്ച്‌ ആശുപത്രിയിലും മാത്രമാകും ഇന്ന് വാക്സിനേഷന്‍. മലപ്പുറത്ത് 1500 ഡോസ് ആണ് സ്റ്റോക്കുള്ളത്. സ്പെഷ്യല്‍ വാക്‌സിന്‍ ക്യാമ്പുകളില്‍ വിതരണം ചെയ്യാനാണ് തീരുമാനം. മറ്റു ജില്ലകളിലും വാക്‌സിന്‍ സ്റ്റോക്ക് കുറവാണ്.

നിലവിലെ സാഹചര്യത്തില്‍ നാളെ സംസ്ഥാനത്ത് വാക്സിനേഷന്‍ മുടങ്ങാനാണ് സാധ്യത. എന്ന് വാക്സിന്‍ വരുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. 18 വയസിന് മുകളിലുള്ള 1.48 കോടി പേരാണ് സംസ്ഥാനത്ത് വാക്സിനേഷനായി കാത്തിരിക്കുന്നത്. അടുത്ത മാസം 60 ലക്ഷം ഡോസ് വാക്‌സിന്‍ വേണ്ടി വരുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...