മുളന്തുരുത്തി പെരുമ്പള്ളിയില്‍ യുവാവിനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

മുളന്തുരുത്തി : മുളന്തുരുത്തി പെരുമ്പള്ളിയില്‍ യുവാവിനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തി.  കളിക്കളം റോഡില്‍ മലേക്കുരിശിനു സമീപം ഇച്ചിരവേലില്‍ ജോജി മത്തായി (24) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. രണ്ട് ബൈക്കുകളിലായി വടിവാളുമായി എത്തിയ മൂവര്‍ സംഘം വീടിനുള്ളില്‍ കയറി ജോജിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ചെന്ന പിതാവ് മത്തായിയുടെ കാലിനും വെട്ടി.

ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും നെഞ്ചിന് വെട്ടേറ്റ ജോജിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണം നടന്നയുടനെ ബൈക്കും വടിവാളുകളും ഉപേക്ഷിച്ച്‌ ആക്രമികള്‍ ഓടി രക്ഷപെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ആക്രമണകാരണം വ്യക്തമല്ല. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി മുളന്തുരുത്തി പോലീസ് സ്റ്റേഷന്‍ സി.ഐ.മുഹമ്മദ് നിസാര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്തെ പോലീസ് സംഘടനകളിൽ വൻ അഴിച്ചുപണി ; മൂന്ന് പോലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ച് രണ്ട്...

0
തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസ് സംഘടനകളിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ്...

മലപ്പുറത്ത് യൂട്യൂബറെ കാണാനില്ലെന്ന് പരാതി

0
മലപ്പുറം: മലപ്പുറത്ത് യൂട്യൂബറെ കാണാനില്ലെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ

0
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ....

തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ച് ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് ബസന്ത്...

0
തൃശ്ശൂർ: ആശുപത്രി നടത്തിപ്പും രോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ട പരാതികളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി...