തൊടുപുഴ : ഇടുക്കി അടിമാലിയില്‍ 53-കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. അടിമാലിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിന് മുന്നിലാണ് 53-കാരനെ തലയ്ക്ക് പരിക്കേറ്റ് ചോരവാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം.
മൃതദേഹം കണ്ടെത്തിയതിന്റെ സമീപത്തായി രക്തം തളംകെട്ടിനില്‍ക്കുന്നുണ്ടായിരുന്നു. തലയ്ക്കടിച്ച് വീഴ്ത്തി കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച അടിമാലി പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.