ഇരുപത്തിരണ്ടായിരം രൂപയുടെ കള്ളനോട്ടുമായി ഇടുക്കിയില്‍ ഒരാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കിയില്‍ കള്ളനോട്ടുമായി ഒരാള്‍ പിടിയില്‍. ഇരുപത്തിരണ്ടായിരം രൂപയുടെ കള്ളനോട്ടുമായി വണ്ടിപ്പെരിയാര്‍ ഡൈമുക്ക് ആറ്റോരം സ്വദേശി സെബിന്‍ ജോസഫാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നുമാണ് കള്ളനോട്ട് കേരളത്തിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. വണ്ടിപ്പെരിയാറിലും സമീപത്തെ തോട്ടം മേഖലയിലുള്ള കടകളിലും മറ്റും കള്ളനോട്ട് എത്തുന്നതായി പീരുമേട് ഡിവൈഎസ്പിക്ക് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സെബിന്‍ ജോസഫ് പിടിയിലായത്.

പേലീസ് സംഘം ഡൈമുക്ക് ആറ്റോരത്തുള്ള സെബിന്‍ ജോസഫിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് കണ്ടെത്തിയത്. 500 രൂപയുടെ 44 കള്ളനോട്ടുകളാണ് ഇയാളുടെ കിടപ്പുമുറിയില്‍ മൊബൈല്‍ കവറിനുള്ളില്‍ സൂക്ഷിച്ചിരുന്നത്. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നിന്നും നോട്ടിരട്ടിപ്പ് സംഘത്തിന് ഇരുപതിനായിരം രൂപ കൊടുത്ത് നാല്‍പ്പതിനായിരം രൂപ വാങ്ങിയതാണെന്ന് സെബിന്‍ പോലീസിനോട് പറഞ്ഞു. എസ്ബിഐയുടെ വണ്ടിപ്പെരിയാര്‍ ശാഖയില്‍ കഴിഞ്ഞ ദിവസം നിക്ഷേപിക്കാനെത്തിയ പണത്തില്‍ രണ്ട് കള്ളനോട്ടുകള്‍ കണ്ടെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിനെ തകർക്കാനാണ് പിണറായി വേട്ട ; നേരിടുമെന്ന് ടി പി രാമകൃഷ്ണൻ

0
കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തലിൽ...

മെസിയുടെ പേരിലെ തട്ടിപ്പ് ; 15 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്ഐടി വിപുലീകരിച്ചു

0
തിരുവനന്തപുരം : മെസിയെ കൊണ്ടുവരാം എന്ന പേരിലുള്ള തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക...

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല ; പ്രതിദിന രോ​ഗികൾ പതിനായിരത്തിന് മുകളി‌ൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. പതിനായിരത്തിന് മുകളി‌ലാണ്...

ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങുന്നു ; ഒരുവർഷത്തെ കരാർ ഒപ്പുവെച്ചു

0
തൃശ്ശൂർ : ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങാൻ ചെറുതുരുത്തിയിലെ കഥകളി സ്കൂൾ....