ഇടുക്കിയിൽ ചുരിദാറിന്‍റെ ടോപ്പ് ധരിച്ചെത്തി മോഷണം ; അന്വേഷണം ആരംഭിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി കട്ടപ്പനക്കടുത്ത് വാഴവരയിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. ചുരിദാറിന്‍റെ ടോപ്പ് ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയത്. മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ നിന്നും ലഭിച്ചു. വാഴവരയിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസം നടന്ന മോഷണത്തിന്‍റെ ദൃശ്യങ്ങളാണിത്. തിരിച്ചറിയാതിരിക്കാൻ സ്ത്രീകളുടെ വസ്ത്രം ധരിച്ചാണ് മോഷണം നടത്തിയത്. ഷാജി അഗസ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള ജീവൻ സ്റ്റോഴ്സ്, ആശ്രമം ജംക്‌ഷനിൽ ബിജു ചമ്പക്കുളത്തിന്‍റെ ഉടമസ്ഥതയിലുള്ള സെന്‍റ് ആന്‍റണീസ് ഡെയ്‌ലി ഫ്രഷ് എന്നീ കടകളിലായിരുന്നു മോഷണം. പണം ഉൾപ്പെടെ ഏകദേശം 80,000 രൂപയുടെ നഷ്ടമായി. വിൽപനയ്ക്കു വെച്ചിരുന്ന ടോർച്ചും എമർജൻസി ലൈറ്റും സോപ്പ് ഉൾപ്പെടെയുള്ള വസ്തുക്കളും മോഷ്ടിച്ചിട്ടുണ്ട്.

ബിജുവിന്‍റെ കടയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടെങ്കിലും ആളെ തിരിച്ചറിയാനായിട്ടില്ല. ചുരിദാർ ടോപ്പ് ധരിച്ച് തുണികൊണ്ട് മുഖം മറച്ചാണ് പ്രതി എത്തിയതാണ് തിരിച്ചറിയാൻ ബുദ്ധിമുട്ട് സഷ്ടിക്കുന്നത്. ചില ക്യാമറകൾ പ്രതി ദിശ തിരിച്ചുവയ്ക്കുകയും ചെയ്തു. വിരലടയാളം പതിഞ്ഞ സ്ഥലങ്ങളെല്ലാം തുണികൊണ്ട് തുടയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 25ന് രാത്രി ഒൻപതോടെ കട അടച്ച് വീട്ടിലേക്കു പോയ ഉടമകൾ അടുത്ത ദിവസം രാവിലെ ഏഴോടെ കട തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറുകളുടെ താഴുകൾ തകർത്ത നിലയിൽ കണ്ടത്. പുലർച്ചെ ഒന്നിനു ശേഷമാണ് മോഷണം നടന്നിരിക്കുന്നത്. സംഭവം സംബന്ധിച്ച് കട്ടപ്പന പോലീസ് അന്വേഷണം തുടങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...