മണൽത്തരികളിൽ ‘തിരുവത്താഴം’ തീർത്ത് ലോക റെക്കോർഡിന്റെ നെറുകയിൽ ഇടുക്കി സ്വദേശി സനു കെ. മോഹൻ

For full experience, Download our mobile application:
Get it on Google Play

​കട്ടപ്പന: പ്രകൃതിദത്തമായ മണൽത്തരികൾ കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ‘തിരുവത്താഴം’ ചിത്രം പൂർത്തിയാക്കി ഇടുക്കി സ്വദേശി സനു കെ. മോഹൻ ലോക റെക്കോർഡിന് അർഹനായി. ഇടുക്കി തേഡ്ക്യാമ്പ് സ്വദേശിയാണ് ഇദ്ദേഹം. 2.30 മീറ്റർ നീളത്തിലും 1.10 മീറ്റർ വീതിയിലുമാണ് ചിത്രം തീർത്തത്. 960 മണിക്കൂർ ഈ ചിത്രത്തിന്റെ പൂർത്തികരണത്തിനായി സനു ചെലവഴിച്ചു. യു ആർ എഫ് വേൾഡ് റിക്കാർഡ് സർട്ടിഫിക്കറ്റ് അന്താരാഷ്ട്ര ജൂറി ഗിന്നസ് സുനിൽ ജോസഫ്, സനു കെ. മോഹന് കൈമാറി. 21 വർഷത്തെ കഠിനാധ്വാനത്തിലൂടെ ഒരു ലക്ഷത്തിലധികം മണൽചിത്രങ്ങൾ വരച്ച സനു, വിശുദ്ധവാരത്തിൽ പെസഹദിന തലേന്ന് ഈ അംഗികാരം ലഭിച്ചത് ദൈവാനുഗ്രഹമായി കാണുന്നുവെന്ന് പറഞ്ഞു. ചിത്രം വരക്കാനുള്ള മണൽ തരികൾ ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ സ്ഥലങ്ങളിൽ നിന്നാണ് ശേഖരിച്ചത്.

വൈവിധ്യമാർന്ന നിറങ്ങളിലുള്ള മണൽ ഉപയോഗിച്ച് ക്യാൻവാസിൽ വരച്ച ഏറ്റവും വലിയ ലോഗോയ്ക്കുള്ള വേൾഡ് റെക്കോർഡ് നേരത്തെ തന്നെ സനു സ്വന്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഹംഗേറിയൻ പ്രധാനമന്ത്രി, യുഎഇ വിദേശകാര്യമന്ത്രി തുടങ്ങിയ ലോകനേതാക്കളുടെയും മറ്റ് പ്രമുഖരുടെയും ചിത്രങ്ങൾ സനു മണലിൽ വരച്ചിട്ടുണ്ട്.
മണൽചിത്രകലയെ പ്രോത്സാഹിപ്പിക്കുന്നതിനായി കട്ടപ്പന – ഇരട്ടയാർ റൂട്ടിൽ വെട്ടിക്കുഴക്കവലയിൽ ‘സൻ പ്രവാഹി’ എന്ന പേരിൽ മണൽചിത്രങ്ങൾക്കായി മാത്രമുള്ള ഒരു ഗാലറി സനു നടത്തുന്നുണ്ട്. ഇതിന് പുറമെ കേരളത്തിലുടനീളം 37 മിനി ഫ്രാഞ്ചൈസി ഗാലറികളും പ്രവർത്തിക്കുന്നു. പ്രമുഖ ഹോട്ടൽ ഗ്രൂപ്പുകളായ താജ്, മാരിയറ്റ്, ഗ്രാൻഡ്, ഹയാത്ത് എന്നിവടങ്ങളിലും പ്രമുഖ ബിൽഡർമാരുടെ കെട്ടിടങ്ങളിലും സനുവിന്റെ മണൽ ചിത്രങ്ങൾ ഇടംപിടിച്ചിട്ടുണ്ട്.

സാമൂഹിക പ്രതിബദ്ധതയും തൊഴിൽ പരിശീലനവും വെറുമൊരു കല എന്നതിനപ്പുറം, ശാരീരികമോ സാഹചര്യപരമോ ആയ കാരണങ്ങളാൽ ജോലിക്ക് പോകാൻ കഴിയാത്തവർക്ക് സനു വീട്ടിലിരുന്ന് സാൻഡ് ആർട്ട് ചെയ്യാനുള്ള പരിശീലനം നൽകുന്നു. നിലവിൽ 130-ഓളം പേർ ഇത്തരത്തിൽ സനുവിനോടൊപ്പം പ്രവർത്തിക്കുന്നുണ്ട്. ഇവർ തയ്യാറാക്കുന്ന ചിത്രങ്ങൾ ഫ്രെയിം ചെയ്ത് വിപണിയിലെത്തിക്കാനും അദ്ദേഹം മുൻകൈ എടുക്കുന്നു. സനു, സ്കൂളുകളിലും കോളേജുകളിലും സെമിനാറുകളും വർക്ക്ഷോപ്പുകളും നടത്തി വരുന്നു. തേഡ്ക്യാമ്പ് കണ്ടത്തിൽതാഴെ വീട്ടിൽ മോഹനന്റെയും സരസ്വതിയുടെയും മകനായ ഇദ്ദേഹം ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമയ്ക്ക് ശേഷം സബ് എഞ്ചിനീയറായും ഇൻസ്ട്രക്ടറായും ജോലി ചെയ്തിട്ടുണ്ട്. കട്ടപ്പന പിഡബ്ല്യുഡി ഓഫീസിലെ ഓവർസിയർ അഞ്ജു പുരുഷോത്തമൻ ആണ് ഭാര്യ. യു.ആർ.എഫ് റെക്കോർഡ് ജേതാവായ മകൾ തീർത്ഥയും മകൻ ധ്യാൻ മാധവും ഉൾപ്പെടുന്നതാണ് സനുവിന്റെ കുടുംബം. മണൽ ചിത്രകലയെ ലോകമെമ്പാടും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രദർശനങ്ങളും വർക്ക്ഷോപ്പുകളുമായി സനു കെ മോഹൻ നീങ്ങുകയാണ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...