Thursday, December 12, 2024 2:17 am

ഇടുക്കി പാക്കേജ് : പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണം ; മന്ത്രി റോഷി അഗസ്റ്റിൻ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : പാക്കേജിൻ്റെ ഭാഗമായി ഫലപ്രദമായ പ്രൊജക്ടുകൾ തയ്യറാക്കി സമയ ബന്ധിതമായി നടപ്പാക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തെ തുടർന്നാണ് ഇടുക്കി ജില്ലയ്ക്കായി പാക്കേജ് പ്രഖ്യാപിച്ച് പ്രത്യേകം തുകയനുവദിച്ചത്. ഇതിൻ്റെ ഭാഗമായി വിവിധ വകുപ്പുകൾ വഴി പദ്ധതികളേറ്റെടുത്ത് നടപ്പാക്കുന്നതിൻ്റെ നടപടികൾ തുടർന്ന് വരികയാണ്. എന്നാൽ സമയബന്ധിതമായി ഇവ പൂർത്തീകരിക്കുന്നതിന് പ്രത്യേക യോഗം വിളിച്ച് ചേർക്കുമെന്നും മന്ത്രി അറിയിച്ചു. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണി സമയ ബന്ധിതമായി തീർക്കണം. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം സുഗമമാക്കാൻ ജില്ലാതല മേധാവികൾ കൂടിയാലോചന നടത്തണം. അപേക്ഷകളിന്മേൽ സമയബന്ധിത നടപടികൾ ഉണ്ടാവണം. സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ വകുപ്പുകൾ പരിശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാകളക്ടർ വി വിഘ്നേശരി അധ്യക്ഷത വഹിച്ചു.സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റം സംബന്ധിച്ച പരിശീലനവും യോഗത്തിൻ്റെ ഭാഗമായി നടന്നു. വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതികൾ യോഗം അവലോകനം ചെയ്തു. തോട്ടം മേഖലയിലെ 58അംഗനവാടികളിൽ 17 എണ്ണത്തിന് അറ്റകുറ്റപ്പണിക്കുളള എൻ ഒ സി നൽകിയതായും കണ്ണൻ ദേവന് കീഴിലുള്ള 31 അംഗനവാടികളുടെ ചെറുകിട അറ്റകുറ്റ പണികൾ നടത്താൻ കമ്പനി മാനേജ്മെന്റ് ഒരുക്കമാണെന്നറിയിച്ചതായും ജില്ലാ വനിതാ ശിശുവകസന ഓഫീസർ യോഗത്തെ അറിയിച്ചു. ആധാർ കാർഡില്ലാത്ത 1330 കുട്ടികളുടെ പട്ടിക തയ്യാറാക്കിയതായും ഇതിൽ 514 പേർ ആധാർ രജിസ്ട്രർ ചെയ്തതായും അക്ഷയ പ്രൊജക്ട് ഓഫീസർ അറിയിച്ചു. 195 പേരുടെ രേഖകൾ ലഭ്യമല്ലാത്തതിനാൽ രജിസ്ട്രേഷൻ നടത്താൻ കഴിഞ്ഞിട്ടില്ല. പീരുമേട് മേഖലയിൽ വാഹന സൗകര്യമില്ലാത്തതിനാൽ കുട്ടികളെ അക്ഷയ സെൻ്ററുകളിലെത്തിക്കാൻ പ്രയാസപ്പെടുന്നതായി ഐ ടി ഡി പി ഓഫീസർ അറിയിച്ചു.

വണ്ടിപ്പെരിയാർ പഞ്ചായത്തിലെ വാളാർഡി കവല മുതൽ വണ്ടിപ്പെരിയാർ ഹയർ സെക്കണ്ടറി സ്കൂൾ വരെയുള്ള ദേശീയ പാതയോരത്ത് നിന്നും 13 വാഹനങ്ങൾ നീക്കം ചെയ്തതായും രണ്ട് വാഹനങ്ങൾ മാറ്റാൻ വർക്ക് ഷാപ്പ് ഉടമകൾക്ക് നോട്ടീസ് നൽകിയതായും ആർ ടി ഒ അറിയിച്ചു. പീരുമേട് താലൂക്കിലെ എമർജൻസി ഓപ്പറേഷൻ സെൻ്ററിൻ്റെ നിർമ്മാണ പ്രവർത്തികൾ രണ്ടാഴ്ചയ്ക്കക്കം പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.അടിമാലി മുതൽ മൂന്നാർ വരെയുള്ള ദേശീയ പാതയിലെ അപകടകരമായ മരങ്ങൾ മുറിച്ച് നീക്കുന്നതിന് ഡിസംബർ 3 ന് ട്രീ കമ്മറ്റി ചേരുമെന്ന് എൽ എസ് ജി ഡി ജോയിൻ്റ് ഡയരക്ടർ അറിയിച്ചു. വനം വകുപ്പ് കോതമംഗലം ഡിവിഷന് കീഴിൽ നടപ്പിലാക്കുന്ന മുഴുവൻ നബാർഡ് പദ്ധതികളും മാർച്ചിനുള്ളിൽ പൂർത്തികരിക്കുന്നമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. യോഗത്തിൽ എ ഡി എം ഷൈജു പി ജേക്കബ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപാ ചന്ദ്രൻ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അയ്യന്‍ ആപ്പ് പ്രയോജനപ്പെടുത്താം

0
പത്തനംതിട്ട : കാനനപാത വഴി ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വനംവകുപ്പിന്റെ അയ്യന്‍ആപ്പ് പ്രയോജനപ്പെടുത്താം....

കാനനപാത വഴി വരുന്ന തീര്‍ഥാടകര്‍ സമയക്രമം പാലിക്കണം

0
പത്തനംതിട്ട : കാനനപാത വഴി ശബരിമലയ്ക്ക് വരുന്ന തീര്‍ഥാടകര്‍ സമയക്രമം പാലിക്കണമെന്ന്...

മാടായി കോളജിലെ ബന്ധുനിയമന വിവാദത്തെച്ചൊല്ലി കണ്ണൂർ പഴയങ്ങാടിയിൽ ഏറ്റുമുട്ടി കോൺഗ്രസ്‌ പ്രവർത്തകർ

0
കണ്ണൂർ: മാടായി കോളജിലെ ബന്ധുനിയമന വിവാദത്തെച്ചൊല്ലി കണ്ണൂർ പഴയങ്ങാടിയിൽ ഏറ്റുമുട്ടി കോൺഗ്രസ്‌...

16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ...

0
മലപ്പുറം: 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 7 വർഷം തടവും...