തൊടുപുഴ : ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാത്തതിലും നിർമ്മാണ നിരോധനം ഇടുക്കി ജില്ലയിൽ മുഴുവൻ ബാധകമാക്കിയതിലും പ്രതിഷേധിച്ച് യു.ഡി.എഫ്. ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി, കുടിവെള്ളവിതരണം, മെഡിക്കൽ ഷോപ്പ്, പരീക്ഷ, വിവാഹം, മരണം മുതലായവയ്ക്ക് ഹർത്താൽ ബാധകമല്ല.
തീർഥാടനങ്ങൾ, ഉത്സവങ്ങൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയേയും ഹർത്താലിൽനിന്നു ഒഴിവാക്കി. വാഹനങ്ങൾ ബലമായി തടയുകയോ വ്യാപാരസ്ഥാപനങ്ങൾ ബലമായി അടപ്പിക്കുകയോ ചെയ്യില്ലെന്നും നേതൃത്വം അറിയിച്ചു. ഹർത്താലിന് മുന്നോടിയായി ഇന്നലെ വൈകിട്ട് ജില്ലയിലെ പ്രധാനകേന്ദ്രങ്ങളിൽ നിർമ്മാണ നിരോധന ഉത്തരവ് കത്തിച്ചു.