ഗുരുവായൂരിൽ എൻ.ഡി.എ. പ്രവർത്തകർ കടുത്ത പ്രതിഷേധത്തിൽ ; സ്ഥാനാർഥി തീരുമാനമായില്ല

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂർ : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ബി.ജെ.പി. സംസ്ഥാനനേതൃത്വം വ്യക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമായി പ്രവർത്തകർ കടുത്ത പ്രതിഷേധത്തിലാണ്. നേരത്തേ സ്ഥാനാർഥിയായിരുന്ന നിവേദിതയ്ക്ക് മത്സരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്വതന്ത്രസ്ഥാനാർഥിയെ പിന്തുണച്ച് ശക്തമായി മത്സരക്കളത്തിലുണ്ടാകുമെന്നാണ് നേതൃത്വം അറിയിച്ചിരുന്നത്. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ ദിലീപ് നായരെ പിന്തുണയ്ക്കാനായിരുന്നു ധാരണ. ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കുകയും ചെയ്തു. പക്ഷേ പിന്നീടൊന്നുമായില്ല.

അതേസമയം ദിലീപ് നായരെ പിന്തുണയ്ക്കുന്നതിൽ എൻ.ഡി.എ.യുടെ വലിയൊരു വിഭാഗം എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഡി.എസ്.ജെ.പി., എൻ.എസ്.എസുമായി സ്വരച്ചേർച്ചയില്ലാത്ത സംഘടനയാണെന്നും എൻ.ഡി.എ. പിന്തുണ നൽകിയാൽ എൻ.എസ്.എസിന്റെ എതിർപ്പ് ഏറ്റുവാങ്ങേണ്ടിവരുമെന്നും ബി.ജെ.പി. മണ്ഡലം ഭാരവാഹികളുടെ യോഗത്തിൽ അഭിപ്രായമുയർന്നു. എന്തുതന്നെയായാലും എൻ.ഡി.എ.യ്ക്ക് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ഇല്ലാതിരിക്കുന്ന സാഹചര്യമുണ്ടാകാൻ പാടില്ലെന്നും പ്രവർത്തകർ നേതൃത്വത്തെ അറിയിച്ചു.

നിയോജകമണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിൽ ബി.ജെ.പി.ക്ക്‌ ജനപ്രതിനിധികളായി പത്തുപേരുണ്ട്. ഗുരുവായൂർ നഗരസഭയിലും ഏങ്ങണ്ടിയൂർ, കടപ്പുറം പഞ്ചായത്തുകളിലുമായി ഈരണ്ട്‌ അംഗങ്ങളുണ്ട്. പുന്നയൂർക്കുളത്ത് മൂന്നുപേരും ഒരുമനയൂരിൽ ഒരാളും ജനപ്രതിനിധികളായി ബി.ജെ.പി.ക്കുണ്ട്. ഇക്കുറി നിയോജകമണ്ഡലം തിരഞ്ഞെടുപ്പിൽ 30,000 വോട്ടുകളാണ് ബി.ജെ.പി. പ്രതീക്ഷിച്ചിരുന്നത്. പാർട്ടിചിഹ്നത്തിൽ സ്ഥാനാർഥിയുണ്ടെങ്കിലേ അത്രയും വോട്ടുകൾ ലഭിക്കൂവെന്നാണ് പ്രവർത്തകരുടെ വിലയിരുത്തൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...