തൊടുപുഴ: ഇടുക്കി പൊന്‍മുടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ നാളെ രാവിലെ ആറുമണിക്ക് തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചുവരുന്നതിനാല്‍ ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകള്‍ തുറക്കുന്നത്.
30 സെ.മീ വീതം ഉയര്‍ത്തി 45 ക്യുമെക്‌സ് വരെ ജലം തുറന്നുവിടുന്നതാണ്. പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.