സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ലീ​വ് സ​റ​ണ്ട​ര്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ പു​നഃ​സ്ഥാ​പിച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ലീ​വ് സ​റ​ണ്ട​ര്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ പു​നഃ​സ്ഥാ​പി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​പ്പോ​ള്‍ മാ​റ്റി​വെ​ച്ചി​രി​ക്കു​ന്ന ലീ​വ് സ​റ​ണ്ട​ര്‍ ആ​നു​കൂ​ല്യം പി.​എ​ഫി​ല്‍ ല​യി​പ്പി​ക്കേ​ണ്ട​താ​ണെ​ന്ന വ്യ​വ​സ്ഥ​യി​ല്‍ ഈ ​മാ​സം മു​ത​ല്‍ അ​നു​വ​ദി​ക്കും.

ഇ​ത് 2021 ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ പി​എ​ഫി​ല്‍ നി​ന്നും പി​ന്‍​വ​ലി​ക്കാം. എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ​യും അ​ടു​ത്ത സാ​മ്പത്തി​ക വ​ര്‍​ഷ​ത്തെ ലീ​വ് സ​റ​ണ്ട​ര്‍ 2021 ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ഇ​പ്പോ​ള്‍ മാ​റ്റി​വെ​ച്ചി​രി​ക്കു​ന്ന ലീ​വ് സ​റ​ണ്ട​ര്‍ ആ​നു​കൂ​ല്യം പി​എ​ഫ് ഇ​ല്ലാ​ത്ത ജീ​വ​ന​ക്കാ​ര്‍​ക്ക് പ​ണ​മാ​യി അ​നു​വ​ദി​ക്കും. ഓ​ണ​റേ​റി​യം വ്യ​വ​സ്ഥ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രി​ല്‍ നി​ന്ന് ആ​റു ദി​വ​സ​ത്തെ ശമ്പളം മാ​റ്റി​വ​ച്ചെ​ങ്കി​ല്‍ തി​രി​കെ ന​ല്‍​കും. ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍ മൂ​ന്നു മാ​സ​ത്തി​നു മു​ക​ളി​ല്‍ അ​വ​ധി​യെ​ടു​ത്താ​ല്‍ പ്ര​മോ​ഷ​ന്‍ ന​ല്‍​കി ഒ​ഴി​വു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന സ​മ്പ്ര​ദാ​യം ഒ​ഴി​വാ​ക്കും. അ​ധി​ക ചു​മ​ത​ല ന​ല്‍​കി കൃ​ത്യ​നി​ര്‍​വ​ഹ​ണം ന​ട​ത്തും.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​നം നേ​രി​ടു​ന്ന സാമ്പ​ത്തി​ക പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് സെ​പ്റ്റം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ആറു മാ​സ​ത്തേ​ക്കു​കൂ​ടി സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം മാ​റ്റി​വെ​യ്ക്കാ​നെ​ടു​ത്ത തീ​രു​മാ​നം പൂ​ര്‍​ണ​മാ​യി പി​ന്‍​വ​ലി​ക്കാ​നും മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുത്തപ്പൻ പുഴയിലെ ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ നിലയിൽ

0
കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിലെ താൽക്കാലിക ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ...

നിവിൻ പോളിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നാക്കുപിഴ

0
തിരുവനന്തപുരം: സിനിമാ താരം നിവിൻ പോളിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി...

ഇന്റർവെല്ലിന് ശേഷം ശുചിമുറികൾക്ക് പൂട്ട് വീഴും ; കോഴിക്കോട്ടെ സ്കൂളിൽ റാഗിങ് തടയാൻ വിചിത്ര...

0
കോഴിക്കോട്: കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ റാഗിങ്...

ജില്ലയിലെ നദികളില്‍ നിന്നും മണല്‍ ഖനനം നടത്തുവാന്‍ അനുമതി നല്‍കണം : പി.മോഹന്‍രാജ്

0
പത്തനംതിട്ട : നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ജില്ലയിലെ നദികളില്‍ നിന്നും മണല്‍ ഖനനം...