ഡൽഹി: രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ബിജെപി ഇക്കുറി ശക്തമായി തന്നെ ചുവടുറപ്പിക്കുമെന്നും, ഇത് എൻഡിഎയെ അനായാസമായി 400 സീറ്റുകൾ ലക്ഷ്യത്തിലെത്താൻ സഹായിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാജ്യത്തിന്റെ വികസനം നടപ്പാക്കുമ്പോൾ കിഴക്കൻ മേഖലകളിലേക്ക് പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. പ്രധാനമന്ത്രി ആകുന്നതിന് മുൻപും പല തവണയായി ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണത്. 2013ൽ ഞാൻ നടത്തിയ പ്രസംഗം ശ്രദ്ധിച്ചാൽ നിങ്ങൾക്കത് മനസിലാകും. രാജ്യത്തിന്റെ വികസനം നടപ്പാക്കണമെങ്കിൽ, കിഴക്കൻ മേഖലകളെ വളർച്ചയുടെ എഞ്ചിനാക്കി മാറ്റണമെന്ന് ഞാൻ പറഞ്ഞിരുന്നു. ഈ മേഖലകൾ കേന്ദ്രീകരിച്ചുള്ള വികസന പ്രവർത്തനങ്ങളിൽ വലിയ പ്രാധാന്യം കൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.