Saturday, July 5, 2025 12:42 pm

രാജി വെച്ചില്ലെങ്കില്‍ ബാബാ സിദ്ദിഖിയെ പോലെ കൊന്നുതള്ളും ; യോഗി ആദിത്യനാഥിനെതിരെ വധഭീഷണി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണിയെന്ന് റിപ്പോര്‍ട്ട്. പത്ത് ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചില്ലെങ്കില്‍ എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയെ പോലെ കൊന്നുതള്ളുമെന്നാണ് സന്ദേശത്തിലുള്ളതെന്ന് മുംബൈ പോലീസ് അറിയിച്ചു. ശനിയാഴ്ച വൈകീട്ടോടെയാണ് മുംബൈ പോലീസിന്‌റെ ട്രാഫിക് കണ്‍ട്രോള്‍ സെല്ലിന് വധഭീഷണി സന്ദേശം ലഭിക്കുന്നത്. സന്ദേശം അയച്ചത് ആരെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തിന് പിന്നാലെ യോഗി ആദിത്യനാഥിന്‌റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ദസറ ആഘോഷിക്കുന്നതിനിടെ മക സീഷാന്‍ സിദ്ദിഖിയുടെ ഓഫീസ് മുന്നില്‍ വെച്ചായിരുന്നു ബാബാ സിദ്ദിഖി വെടിയേറ്റ് മരിക്കുന്നത്. അജിത് പവാര്‍ പക്ഷം എന്‍സിപി നേതാവായിരുന്നു ബാബാ സിദ്ദിഖി. വെടിയേറ്റ സിദ്ദിഖിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലപ്പെടുന്നതിന് 15 ദിവസം മുമ്പ് സിദ്ദിഖിക്ക് വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. വൈ കാറ്റഗറി സുരക്ഷയിലിരിക്കെയായിരുന്നു കൊലപാതകം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊച്ചി പോണേക്കരയില്‍ ട്യൂഷന്‍ ക്ലാസിലേക്ക് പോയ സഹോദരിമാരെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

0
കൊച്ചി : കൊച്ചി പോണേക്കരയില്‍ ട്യൂഷന്‍ ക്ലാസിലേക്ക് പോയ സഹോദരിമാരെ തട്ടിക്കൊണ്ട്...

വെൺപാല-കദളിമംഗലം പള്ളിയോടം വെള്ളിയാഴ്ച ആറന്മുള ക്ഷേത്രക്കടവിലെത്തി

0
ആറന്മുള : ആറന്മുള വള്ളസദ്യയിൽ പങ്കുചേരാനും ഉത്രട്ടാതി ജലമേളയിലും അഷ്ടമിരോഹിണി...

കുട്ടികളെ വാഹനത്തിലിരുത്തി പുറത്തുപോകരുതെന്ന് ദുബൈ ആർടിഎ മുന്നറിയിപ്പ്

0
ദുബൈ : കുറഞ്ഞ സമയത്തേക്കായാൽ പോലും കുട്ടികളെ വാഹനത്തിലിരുത്തി പുറത്തുപോകരുതെന്ന് ദുബൈ...

വള്ളിക്കാല ഗവ. ന്യൂ എൽപി സ്കൂളിന്റെ മുമ്പിലെ കുഴി നാട്ടുകാർ ഇടപെട്ട് കോൺക്രീറ്റ് ചെയ്തു

0
പുല്ലാട് : വള്ളിക്കാല ഗവ. ന്യൂ എൽപി സ്കൂളിന്റെ മുമ്പിലെ...