നെല്ലിക്ക ഈ രീതിയിൽ കഴിച്ചോളൂ ; ഗുണങ്ങളറിയാം

For full experience, Download our mobile application:
Get it on Google Play

പ്രതിരോധശേഷി കൂട്ടാൻ ഇന്ന് അധികം ആളുകളും കഴിക്കുന്ന ഭക്ഷണമാണ് നെല്ലിക്ക. ആരോഗ്യം, ചർമ്മം, മുടി എന്നിവയ്ക്ക് നെല്ലിക്ക സഹായകമാണ്. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക. ഇതിലെ വിറ്റാമിൻ സി രോഗപ്രതിരോധ സംവിധാനത്തെ ശക്തമാക്കാനും ചർമ്മത്തെ ആരോഗ്യകരമാക്കാനും സഹായിക്കുന്നു. നെല്ലിക്ക പ്രതിരോധസംവിധാനം മെച്ചപ്പെടുത്താൻ മാത്രമല്ല ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമായതിനാൽ നെല്ലിക്ക ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. നെല്ലിക്കയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ അമിതമായി ഭക്ഷണം കഴിക്കാനുള്ള തോന്നൽ നെല്ലിക്ക കുറയ്ക്കും. അനാരോ​ഗ്യകരമായ ഭക്ഷണം കഴിക്കാനുള്ള താൽപര്യവും നെല്ലിക്ക കുറയ്ക്കുമെന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ പറയുന്നു. നെല്ലിക്ക പതിവായി കഴിക്കുന്നത് ആരോഗ്യകരമായ കുടലും ദഹനവ്യവസ്ഥയും ഫലപ്രദമായ ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്.

രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് ഫലപ്രദമായി നിയന്ത്രിക്കുന്ന ക്രോമിയം എന്ന മൂലകം നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. അങ്ങനെ പ്രമേഹം തടയുകയും പ്രമേഹം മൂലമുണ്ടാകുന്ന ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാൻ നെല്ലിക്ക ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് ജ്യൂസായി കുടിക്കാവുന്നതാണ്. നെല്ലിക്ക സാലഡുകളിൽ ചേർത്ത് കഴിക്കുന്നതും ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. പുതിനയില, നെല്ലിക്ക, മല്ലിയില എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ചമ്മന്തിയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ദിവസവും രാവിലെ വെറും വയറ്റിൽ നെല്ലിക്ക ചായ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും ഫലപ്രദമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...