ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ജയിച്ച് എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ കര്‍ത്തവ്യ പഥില്‍ നടത്താൻ ആലോചന. മൂന്നാം സര്‍ക്കാരിന്‍റ സത്യപ്രതിജ്ഞ ചടങ്ങ് കര്‍ത്തവ്യ പഥില്‍ നടത്താൻ മോദി താല്‍പര്യമറിയിച്ചതായാണ് റിപ്പോര്‍ട്ട്. ജൂണ്‍ ഒമ്പതിനോ പത്തിനോ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച സൂചന. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ 8000ലധികം പേരെ പങ്കെടുപ്പിക്കാനും ആലോചനയുണ്ട്. തത്സമയ സംപ്രേഷണത്തിനായി 100 ക്യാമറകള്‍ സജ്ജമാക്കാനാണ് ദൂരദര്‍ശൻ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രസാര്‍ഭാരതി ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. എല്ലാ തയ്യാറെടുപ്പുകളും സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കുമെന്ന് പ്രസാര്‍ ഭാരതി സിഇഒ ഗൗവ് ദ്വിവേദി പറഞ്ഞു. ജൂണ്‍ പത്തിന് മോദി അധികാരമേറ്റേക്കുമെന്ന് എന്‍സിപി നിര്‍വാഹക സമിതി യോഗത്തില്‍ അജിത് പവാര്‍ പറഞ്ഞു. രാജ്യത്തെ ഭരണസിരാകേന്ദ്രത്തിലെ പ്രധാനപാതയാണ് കര്‍ത്തവ്യപഥ്. 2022ലാണ് രാജ്പഥിന്‍റെ പേര് മാറ്റി കര്‍ത്തവ്യപഥ് എന്നാക്കിയത്. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് ജൂണ്‍ ഒന്നിനാണ് നടക്കുക. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.