കൊളസ്‌ട്രോൾ ഉണ്ടാക്കുമെന്ന കാരണം പറഞ്ഞ് മുട്ടയെ ഭക്ഷണമേശയിൽ നിന്ന് അകറ്റി നിർത്തുന്നവർ എത്രയോ അധികമുണ്ട് നമുക്കിടയിൽ. എന്നാൽ നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്ന ഏറ്റവും മികച്ച ഭക്ഷണം ഏതെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേ ഉള്ളു മുട്ട.
പ്രോട്ടീനിന്റെ സാന്നിധ്യം തന്നെയാണ് മിക്ക ഭക്ഷണത്തിലും മുട്ടയെ ചേരുവയാക്കിയത്. വിറ്റാമിനുകളാലും സമ്പുഷ്ഠമാണ് മുട്ട. ഒരു മുട്ടയില്‍ ശരാരശി 200 മില്ലീഗ്രാം കൊളസ്ട്രോള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉയര്‍ന്ന കൊളസ്ട്രോളുള്ളവര്‍ മുട്ട കഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ദിവസവും ഒന്നിലധികം മുട്ട അഥവാ 50 ഗ്രാമിന്റെ മുകളിൽ കഴിക്കുകയാണെങ്കിൽ പ്രമേഹം വരാനുള്ള സാധ്യത 60 ശതമാനം കൂടുതലാണ്.
മുട്ടയുടെ മഞ്ഞക്കരു ബി വിറ്റാമിനുകളുടെ സമ്പന്നമായ ഒരു സ്രോതസ്സാണ്. ഇത് വീക്കം കുറയ്ക്കുകയും നമ്മുടെ അവയവങ്ങൾ സുഗമമായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതേസമയം മുട്ട കഴിക്കുന്നത് ഹൃദ്രോഗമുണ്ടാകാനുളള സാധ്യത വര്‍ധിപ്പിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് പഠനങ്ങള്‍ തന്നെ തളിയിച്ചിട്ടുണ്ട്. മുട്ടയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയതിനാല്‍ ഹൃദ്രോഗമുണ്ടാക്കുന്ന സെറം ട്രൈഗ്ലിസറൈഡിനെ കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ശരീരത്തിലെ നല്ല കൊളസ്ട്രോളിനെ വര്‍ധിപ്പിക്കാന്‍ സഹായിക്കും.
മുട്ടകളിൽ ഫോളേറ്റ്, ഫോസ്ഫറസ്, കാൽസ്യം, സെലിനിയം എന്നിവ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ശരീരത്തിന് ആരോഗ്യകരമായി തുടരാൻ ആവശ്യമായ എല്ലാ ഘടകങ്ങളും കൊണ്ട് സമ്പന്നമാണ് മുട്ട. മാത്രമല്ല ഇതിൽ കലോറിയും കുറവാണ്. അതിനാൽ പതിവായി നിങ്ങളുടെ ഭക്ഷണക്രമത്തിൽ മുട്ടകൾ ഉൾപ്പെടുത്തിക്കൊണ്ട് നിങ്ങൾക്ക് ധാരാളം നേട്ടങ്ങൾ നേടാൻ സാധിക്കും.