കൽപ്പറ്റ: റായ്ബറേലിയടക്കം മത്സരിച്ച രണ്ട് മണ്ഡലത്തിലും വമ്പൻ ഭൂരിപക്ഷത്തിൽ ജയിച്ചതോടെ രാഹുൽ ഗാന്ധി തന്റെ ആദ്യ മണ്ഡലമായ വയനാട് ഒഴിയുമെന്ന കാര്യത്തിൽ ധാരണയായിട്ടുണ്ട്. ഇനി വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വയനാട് ചുരം കയറി ആരു വരുമെന്ന ചോദ്യം ഉയരുകയാണ്. തൃശൂരിൽ സുരേഷ് ഗോപിയോട് പരാജയപ്പെട്ട കെ മുരളീധരന്റെ പേര് മുതൽ എഐസിസി ജനറൽ സെക്രട്ടറിയും രാഹുലിന്റെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി വരെയുള്ളവരുടെ പേരുകൾ ഉയർന്നുകേൾക്കുന്നുണ്ട്.എന്നാൽ പ്രിയങ്ക മത്സരത്തിനില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഇനി മുരളീധരൻ മത്സര രംഗത്തില്ലെങ്കിൽ അനുയോജ്യനായ മറ്റെരാളെ കണ്ടെത്തേണ്ടിവരും. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹൈക്കമാൻഡ് ആരെ തീരുമാനിച്ചാലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്ന് വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ കേരള കൗമുദി ഓൺലൈനിനോട് പറഞ്ഞു. പ്രിയങ്ക അല്ല ആരു വന്നാലും വയനാട്ടിൽ കോൺഗ്രസിന് വമ്പിച്ച ഭൂരിപക്ഷം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.