ജമ്മു കശ്മീരിൽ ബിജെപി അധികാരത്തിലെത്തിയാൽ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന വാഗ്ദാനം പാലിക്കും ; പ്രധാനമന്ത്രി നരേന്ദ്രമോദി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ബിജെപി അധികാരത്തിലെത്തിയാല്‍ ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രിനഗറിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രഖ്യാപനം. പ്രായമായ സ്ത്രീകളുടെ അക്കൗണ്ടിൽ പ്രതിവര്‍ഷം 18,000 രൂപ നിക്ഷേപിക്കും. എല്ലാ കുടുംബങ്ങള്‍ക്കും വര്‍ഷം ഏഴുലക്ഷം രൂപവരെയുള്ള ചികില്‍സ സൗജന്യമാക്കും. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ 80,000 രൂപ നല്‍കും തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങൾ. രാഹുൽ ഗാന്ധി വിദേശത്ത് ദേവതകളെ അപമാനിച്ചെന്നും സ്നേഹത്തിന്റെ കടയിൽ രാഹുൽ ഗാന്ധി വെറുപ്പ് വിൽക്കുന്നു എന്നും മോദി കുറ്റപ്പെടുത്തി. അനുചേദം 370 തിരികെ കൊണ്ടുവരുമെന്ന പാകിസ്താന്റെ അജണ്ടയാണ് കോൺഗ്രസും എൻസിയും നടപ്പാക്കാൻ ഒരുങ്ങുന്നതെന്നും മോദി വിമർശിച്ചു. അതേസമയം, ഹരിയാനയിലെ മുഴുവൻ അഗ്നിവീറുകൾക്കും സർക്കാർ ജോലിയും, കാർഷികോൽപ്പന്നങ്ങൾക്ക്‌ മിനിമം താങ് വിലയും വാഗ്ദാനം ചെയ്യുന്ന പ്രകടന പത്രിക ദേശീയ അധ്യക്ഷൻ ജെപി നദ്ദ പുറത്തിറക്കി. ഒബിസി വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, സർക്കാർ ആശുപത്രികളിൽ സൗജന്യ ഡയാലിസിസ്, ഗ്രാമീണ മേഖലകളിൽ നിന്നുള്ള പെൺകുട്ടികൾക്ക് സ്കൂട്ടി, എല്ലാ ഗ്രാമങ്ങളിലും ഒളിമ്പിക് നേഴ്സറി തുടങ്ങിയവയാണ് ബിജെപിയുടെ മറ്റ് പ്രധാന വാഗ്ദാനങ്ങൾ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരം ; 3 ലക്ഷം ടണ്‍ പഞ്ചസാര വിപണിയിലെത്തും

0
ന്യൂഡല്‍ഹി : രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ...

വൻ മാറ്റം വരുന്നു : കൗമാരക്കാരിലെ സോഷ്യൽമീഡിയ ആസക്തി, 18 ബില്യൺ ഡോളർ നഷ്ടപരിഹാരം...

0
ന്യൂയോർക്ക് : കൗമാരക്കാരിൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ...

മഴ കനക്കുന്നു ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് സംസ്ഥാനത്ത് 7 ജില്ലകളിൽ...

32കാരി കൊല്ലപ്പെട്ട നിലയിൽ ; കൂടെ താമസിച്ചിരുന്നയാൾ പോലീസ് കസ്റ്റഡിയിൽ

0
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം...