ഡൽഹി: ഇനി മുതൽ ജാതി അധിക്ഷേപം മനഃപൂർവമെങ്കിൽ മാത്രമേ പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാവുവെന്ന് സുപ്രീം കോടതി പറഞ്ഞു. എസ്‌സി, എഎസ്ടി വിഭാഗത്തിൽപ്പെടുന്നവർക്കെതിരായ എല്ലാ പരാമർശങ്ങൾക്കും പീഡനനിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും ജഡ്‌ജിമാരായ ജെ.പി.പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് പറഞ്ഞു.
വ്യാജവാർത്ത നൽകി ജാതീയമായി അധിക്ഷേപിച്ചെന്ന പി.വി.ശ്രീനിജൻ എംഎൽഎയുടെ പരാതിയിൽ ന്യൂസ് ചാനലായ മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തൊട്ടുകൂടായ്‌മ, സവർണ മേധാവിത്വം തുടങ്ങിയവയാണ് ജാതി അധിക്ഷേപത്തിൻ്റെ പരിധിയിൽ വരുന്നതെന്നും അത്തരം പ്രവർത്തനങ്ങൾക്കെതിരെ മാത്രമേ എസ്‌സി, എഎസ്ടി പീഡന നിരോധന നിയമപ്രകാരമുള്ള കേസ് എടുക്കാവുവെന്നും സുപ്രീംകോടതി അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.