കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറെ പീഡിപ്പിച്ച് കൊലപെടുത്തിയ സംഭവം ; കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് സിബിഐ അന്വേഷണ സംഘം കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് സിബിഐ അന്വേഷണ സംഘം കോടതിയിൽ. കൊൽക്കത്തയിലെ വിചാരണ കോടതിയിലാണ് അന്വേഷണസംഘം റിപ്പോർട്ട് നൽകിയത്. നിലവിൽ അറസ്റ്റിലായ ആശുപത്രി സിവിൽ വളണ്ടിയർ സഞ്ജീവ് റോയിക്ക് മാത്രമേ കൊലപാതകത്തിൽ പങ്കുള്ളൂവെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. നേരത്തെ സുപ്രീം കോടതിയിൽ സമർപ്പിച്ച മുദ്രവെച്ച കവറിലെ റിപ്പോർട്ടിലും കൂട്ടബലാത്സംഗ സാധ്യത സിബിഐ തള്ളിയതായി സൂചനയുണ്ടായിരുന്നു. അതിനിടെ സഞ്ജീവ് റോയി കൊലപാതകം നടന്ന ദിവസം ആശുപത്രിയിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങളിൽ സഞ്ജീവ് റോയ് ഒറ്റയ്ക്കാണ്. സിബിഐയും കൊൽക്കത്ത പോലീസും ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.

കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിലാണ് ജൂനിയർ ഡോക്ടറെ പീഡിപ്പിച്ച്  കൊലപ്പെടുത്തിയത്. ആശുപത്രിയിലെ സെമിനാർ ഹാളിൽ വെച്ചാണ് ക്രൂര കൃത്യം നടന്നത്. സിവിൽ പോലീസ് വോളണ്ടിയറായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്ന നിലപാടിലായിരുന്നു കുടുംബവും സഹപ്രവർത്തകരുമടക്കം. പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്നും ചിലരെ സംരക്ഷിക്കാൻ നീക്കം നടക്കുന്നുവെന്നും ആരോപണമുയർന്നു. ആശുപത്രിയിലെ ചില ഡോക്ടർമാർക്ക് ഇതിൽ പങ്കുണ്ടെന്നുമുള്ള ആരോപണവും ശക്തമായിരുന്നു. എന്നാൽ കൊൽക്കത്ത പോലീസിന്റെ അന്വേഷണം ഈ വഴിക്ക് നീണ്ടിരുന്നില്ല. ഇതോടെ പ്രതിഷേധവുമായി ആരോഗ്യപ്രവർത്തകരടക്കം തെരുവിലിറങ്ങി.
സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഐ സംഘം ആശുപത്രിയിലെ ആരോപണവിധേയരായ ഡോക്ടർമാരെയക്കം ചോദ്യം ചെയ്തു. ആർജി കർ ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ നുണപരിശോധന നടത്താനും സിബിഐ അനുമതി തേടിയിട്ടുണ്ട്. എന്നാൽ കൂട്ട ബലാത്സംഗമുണ്ടായിട്ടില്ലെന്നാണ് സിബിഐ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...