റാന്നി താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ 237 പേർ

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി താലൂക്കില്‍ വിവിധ വില്ലേജുകളിലായി എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു. ആകെ 237 പേരാണ് നിലവിൽ ക്യാമ്പുകളില്‍ കഴിയുന്നത്. അങ്ങാടി വില്ലേജിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. പി.സി.ഹൈസ്ക്കൂള്‍ പുല്ലൂപ്രം ക്യാമ്പില്‍ 6 കുടുംബങ്ങളിൽ നിന്നായി 12 പുരുഷന്മാരും 21 സ്ത്രീകളും 11 കുട്ടികളും ഉൾപ്പെടെ 44 പേർ കഴിയുന്നു.​ ന്യൂ ഇന്ത്യ ചർച്ച് പുല്ലൂപ്രം – ഇതര സംസ്ഥാന തൊഴിലാളികളായ 23 പുരുഷന്മാർ.​ ജുമാ മസ്ജിദ്, പേട്ട – 7 കുടുംബങ്ങളിലായി 15 പുരുഷന്മാരും 10 സ്ത്രീകളും 6 കുട്ടികളും അടക്കം 31 പേർ.​ ശാലോം ചർച്ച് കോയിക്കൽപടി –  60 ഇതരസംസ്ഥാന തൊഴിലാളികൾ കഴിയുന്നു.

അയിരൂർ വില്ലേജ് ടി.എന്‍.എം.എ.എല്‍.പി.എസ് കാഞ്ഞിറ്റുകര – 1 കുടുംബത്തിലെ 1 പുരുഷനും 3 സ്ത്രീകളും ഉൾപ്പെടെ 4 പേർ. റാന്നി വില്ലേജ്.ജി.എല്‍.പി.എസ് റാന്നി – 10 കുടുംബങ്ങളിൽ നിന്നായി 13 പുരുഷന്മാരും 13 സ്ത്രീകളും 5 കുട്ടികളും അടക്കം 31 പേർ. ചെറുകോൽ വില്ലേജ്, ജി.യു.പി.എസ് ചെറുകോൽ – 17 കുടുംബങ്ങളിലായി 22 പുരുഷന്മാരും 27 സ്ത്രീകളും 5 കുട്ടികളും ഉൾപ്പെടെ 54 പേർ. വടശ്ശേരിക്കര വില്ലേജ്, ടി.ടി.എം.വി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വടശ്ശേരിക്കര – 3 കുടുംബങ്ങളിൽ നിന്നായി 3 പുരുഷന്മാരും 5 സ്ത്രീകളും 2 കുട്ടികളും അടക്കം 10 പേർ. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ പ്രാഥമിക സൗകര്യങ്ങളും ഭക്ഷണവും വില്ലേജ് അധികൃതരുടെ നേതൃത്വത്തിൽ ഉറപ്പുവരുത്തുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർട്ടി പുനഃസംഘടന : മികച്ച നേതാക്കളെ കണ്ടെത്താൻ ടാലന്റ് ഹണ്ടുമായി ബിജെപി

0
തിരുവനന്തപുരം : പാർട്ടിസംവിധാനത്തിലും പ്രവർത്തനരീതികളിലും നിർണായക മാറ്റത്തിനൊരുങ്ങി ബി.ജെ.പി. പ്രവർത്തന മികവിന്റെ...

പൊതുപദവികളിൽ മോദിയുടെ 25 വർഷം ; സെപ്റ്റംബർ 17 മുതൽ ഒരുമാസം സേവനപ്രവർത്തന പരിപാടികൾ...

0
ന്യൂഡൽഹി : പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സേവനകാലയളവ്...

ശബരിമല സ്വർണക്കൊള്ള : ദ്വാരപാലകശില്പക്കേസിലെ കുറ്റപത്രം വൈകും ; കട്ടിളപ്പാളി കേസിലെ കുറ്റപത്രം ഉടൻ...

0
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഉടൻ കുറ്റപത്രം...

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി : 24 ജീവനക്കാരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുന്നു

0
ഭുവനേശ്വർ : ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ...