Wednesday, May 22, 2024 11:28 pm

വെള്ളം ഈ രീതിയിൽ സ്പ്രേ ചെയ്താൽ മരിച്ചീനി കൃഷിയിലെ സകല രോഗങ്ങളും ഇല്ലാതാകും

For full experience, Download our mobile application:
Get it on Google Play

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കിഴങ്ങുവർഗ വിളയാണ് മരിച്ചീനി. കൊള്ളിക്കിഴങ്ങ്, മരക്കിഴങ്ങ്, ചീനി കപ്പ എന്നിങ്ങനെ പ്രാദേശിക പേരുകളിൽ അറിയപ്പെടുന്നതും ഇതുതന്നെയാണ്. വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങൾ ഇതിന്‍റെ കൃഷിക്ക് യോജിച്ചതല്ല. ചരൽ അടങ്ങിയ വെട്ടുക്കൽ മണ്ണ് ഇതിൻറെ കൃഷിയ്ക്ക് യോജിച്ചതാണ്. തിരുവനന്തപുരം ജില്ലയിൽ മരിച്ചീനി നല്ലപോലെ വളരുന്നു. മണ്ണിൽനിന്നും പോഷകമൂലകങ്ങൾ വളരെയധികം നീക്കം ചെയ്യുന്ന ഒരു വിളയായതുകൊണ്ട് തുടർച്ചയായി ഒരേ സ്ഥലത്ത് ഇത് കൃഷിയിറക്കുന്നത് അഭികാമ്യമല്ല. മരച്ചീനി കൃഷിയിൽ മികച്ച വിളവിനെ ബാധിക്കുന്ന ചുവന്ന മണ്ഡരിയെ നിയന്ത്രിക്കുവാൻ 10 ദിവസം ഇടവിട്ട് വെള്ളം സ്പ്രേ ചെയ്താൽ മതിയാകും. കടുത്ത ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തിൽ 0.05% ഡെയ്‌മെത്തയേറ്റ് ഓരോ മാസം കൂടുമ്പോൾ തളിച്ചു കൊടുക്കുക. നടീലിന് വെച്ചിട്ടുള്ള മരിച്ചീനി കന്നുകളെ ആക്രമിക്കുന്ന ശൽക്കകീടങ്ങൾ ഇല്ലാതാക്കുവാൻ മുൻകരുതൽ എന്ന നിലയിൽ 0.05% ഡെയ്‌മെത്തയേറ്റ് തളിച്ചു കൊടുക്കുക.

ചിതൽ ആക്രമണം
നട്ട ഉടനെ കമ്പുകൾ ചിതലരിക്കുന്നത് തടയാനായി ക്ലോർപൈറിഫോസ് കൂനകളിൽ വിതറി കൊടുക്കുക.
ഇലപ്പുള്ളി രോഗം
ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ച് ഈ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാവുന്നതാണ്.
ബാക്ടീരിയൽ ഇലകരിച്ചിൽ
രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങൾ കൃഷി ചെയ്യുക വഴി ഈ രോഗം ഒരു പരിധിവരെ തടയാവുന്നതാണ്. ഉല്പാദനശേഷി കൂടിയ ഇനങ്ങളായ H-97, H-226 തുടങ്ങിയവ ഉപയോഗിക്കുന്നത് ഗുണകരമാണ്. ഇതു കൂടാതെ പ്രാദേശിക ഇനങ്ങളായ പാലു വെള്ള, പിച്ചി വെള്ള തുടങ്ങിയവയും നടാവുന്നതാണ്. ഇവ അത്യുൽപാദന ശേഷിയുള്ളതും, രോഗപ്രതിരോധശേഷി കൂടിയവയും ആണ്.
മൊസൈക്ക് രോഗം
വൈറസ് മൂലം ഉണ്ടാകുന്ന ഈ രോഗം പരത്തുന്നത് വെള്ളീച്ചകളാണ്. ഈ രോഗബാധയ്ക്ക് എതിരെ ചെയ്യാൻ കഴിയുന്നത് രോഗപ്രതിരോധശേഷി കൂടിയ H-97 പോലുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുക എന്നതാണ്. രോഗ വിമുക്തമായ കമ്പുകൾ മാത്രം നടാൻ ഉപയോഗിക്കണം.
സംസ്കരിച്ച് കപ്പയിലെ കീടനിയന്ത്രണം
ചിപ്സുകൾ ആക്കിയ പച്ചക്കപ്പ പൊടിയുപ്പും ആയി കലർത്തിയ ശേഷം നല്ലപോലെ വെയിലത്തുണക്കി സൂക്ഷിച്ചാൽ അരെസെറസ് ഫസിക്കുലേറ്റ്സ് പോലുള്ള കീടങ്ങളുടെ ആക്രമണം ഒഴിവാക്കാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിസേറിയൻ കഴിഞ്ഞ് 6-ാം ദിവസം ഫയൽ നോക്കി തുടങ്ങി, 15-ാം ദിവസം പൊതുപരിപാടിക്കെത്തി ;...

0
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ മേയറെന്ന നിലയില്‍ ജനങ്ങളോട് ഒരു ബാധ്യതയുമില്ലെന്ന വിമര്‍ശനത്തോട്...

കായംകുളത്ത് 14 കാരന് ക്രൂരമർദ്ദനം ; യുവമോര്‍ച്ച നേതാവിനെതിരെ പരാതി

0
ആലപ്പുഴ: കായംകുളത്ത് 14 വയസുകാരന് ക്രൂരമർദനം. കാപ്പിൽ പി എസ് നിവാസിൽ...

കൊല്ലങ്കോട് പുലി കമ്പിവേലിയില്‍ കുരുങ്ങിയ സംഭവം; സ്ഥലമുടമക്കെതിരെ കേസെടുത്ത് വനംവകുപ്പ്

0
പാലക്കാട് : കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി കമ്പിവേലിയില്‍ കുരുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട്...

മഴക്കാല രോഗങ്ങള്‍- പ്രതിരോധം ശക്തമാക്കണം

0
മഴക്കാലം ആരംഭിക്കുന്നതോടുകൂടി പകര്‍ച്ചവ്യാധികള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ജില്ലാ മെഡിക്കല്‍...