വെള്ളം നമ്മുടെ ശരീരത്തിന് അത്യവശ്യമായ ഒന്നാണ്. ദാഹം ഇല്ലാതാക്കാൻ വേണ്ടി മാത്രമല്ല ആരോഗ്യത്തിനും വെള്ളം വളരെ ആവശ്യമാണ്. ദിവസം കൃത്യമായ അളവിൽ വെള്ളം കുടിക്കണം. പ്രതിദിനം 2-3 ലിറ്റർ വെള്ളം കുടിക്കേണ്ടതുണ്ട്. വെള്ളം കുടിക്കാതിരുന്നാൽ നമ്മുടെ ആരോഗ്യത്തിനെ തന്നെ അത് ബാധിക്കും. ചിലർ രാവിലെ എഴുന്നേറ്റ ഉടനെ വെള്ളം കുടിക്കുന്നത് കാണാം. ശരിക്കും ഇത് നല്ലതാണോ? വെറും വയറ്റിൽ ഇങ്ങനെ വെള്ളം കുടിക്കാമോ? വിശദമായി അറിയാം. വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ചൂട് വെള്ളമാകുമ്പോൾ അത് കൂടുതൽ ഗുണകരമാണ്. രാവിലെ എഴുന്നേറ്റയുടൻ 2 – 3 ഗ്ലാസ് ചെറു ചൂട് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് വിദഗ്ദർ പറയുന്നത്. രാവിലെ ഇളം ചൂട് വെള്ളം കൂടിക്കുമ്പോൾ ആ ദിവസം മുഴുവൻ ഫ്രഷായിരിക്കാൻ സാധിക്കും. ഇത് രോഗങ്ങളെ തടയുന്നതിനും സഹായിക്കും.
രാവിലെ ചെറുചൂടുള്ള വെള്ളം കുടിക്കുന്നതിന്‍റെ ഗുണമറിയാം :
ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കൻ ചെറു ചൂട് വെള്ളം കുടിക്കുന്നത് നല്ലതാണ്. രാവിലെ വെറും വയറ്റിൽ ചെറുചൂടുള്ള വെള്ളം കൂടിക്കുന്നത് ശീലമാക്കാം. ഉറപ്പായും മാറ്റം ഉണ്ടാകും. രാവിലെയും രാത്രി ഉറങ്ങാൻ നേരത്തും ചൂടുവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ചൂട് വെള്ളം നിങ്ങളുടെ ശരീരത്തിന്‍റെ താപനില വർദ്ധിപ്പിക്കും. നിങ്ങൾ വിയർക്കും. വിയർക്കുമ്പോൾ ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളും മാലിന്യങ്ങളുമൊക്കെ പുറത്ത് പോവുന്നതാണ്. മുഖക്കുരുവും ഇല്ലാതാകും. രാവിലെ എഴുന്നേറ്റ ഉടനെ ഭക്ഷണമൊന്നും കഴിക്കാതെ ചെറുചൂട് വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ കൃത്യമാക്കുന്നു. ചൂടുവെള്ളം കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കും. ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കും.