പാലാ ജനറൽ ആശുപത്രിയിൽ ഒ പി ചീട്ട് കിട്ടിയാൽ കിട്ടി, അല്ലെങ്കിൽ പെട്ടു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പാലാ ജനറൽ ആശുപത്രിയിൽ ഒ പി ചീട്ട് കിട്ടണമെങ്കിൽ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ട അവസ്ഥയാണിപ്പോൾ സംജാതമായിട്ടുള്ളത്. ഒരു ജീവനക്കാരൻ മാത്രമുള്ളതിനാൽ എപ്പോൾ ചീട്ട് കിട്ടുമെന്ന് പറയാന്‍ പറ്റില്ല. പല രോഗികളും നിന്ന് തളരുമ്പോൾ മുന്നിൽ നിൽക്കുന്നവരോട് പറഞ്ഞു പോയി അങ്ങിങ്ങുള്ള ഇരിക്കേണ്ട അവസ്ഥയാണ്. രോഗികൾ പലരും ഈ രീതിയോട് പ്രതിഷേധം പ്രകടിപ്പിച്ചു. ഒരു രോഗി പറഞ്ഞത്. ഡോക്ടറുടെ അടുത്ത് ചെന്നാൽ ഡോക്ടർ പറയുന്നത് ചേർപ്പുങ്കലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പോകുവാനാണ്. അവരുടെ പടി വാങ്ങിയാണ് ഇവിടുത്തെ പല ഡോക്ടർമാരും ഇവിടുത്തെ നടപടികൾ കുളമാക്കുന്നതെന്നാണ് രോഗികൾ പറയുന്നത്. ഇവിടെ മുട്ടിനു മുട്ടിന് ഉദ്‌ഘാടന മാമാങ്കങ്ങൾ നടത്തുന്നുണ്ടെങ്കിലും ഒ പി ചീട്ട് എടുക്കുന്നതിലെ താമസം ഒഴിവാക്കാൻ അധികാരികൾ യാതൊന്നും ചെയ്യുന്നില്ല.

പാലാക്കാർക്കു ജനപ്രതിനിധികൾ മൂന്നു പേരുണ്ട്. മാണി സി കാപ്പനും ,ജോസ് കെ മാണിയും ,തോമസ് ചാഴിക്കാടനും. അവർ മത്സരിച്ചു പാലാ ജനറൽ ആശുപത്രിയിലേക്ക് എന്തൊക്കെയോ ചെയ്തെന്നു വരുത്തി തീർക്കുന്നുമുണ്ട്. പക്ഷേ ഒ പി ചീട്ടെടുക്കുന്നതിലെ കാല താമസം ഒഴിവാക്കുവാൻ ഇവർ മൂന്നു പേരും യാതൊന്നും ചെയ്യുന്നില്ലെന്ന് രോഗികൾ തന്നെ പറയുന്നു. പാലാ ടൗണിൽ നിന്നും ആശുപത്രിയിലേക്കുള്ള വഴി തകർന്നിട്ടു വർഷങ്ങളായി. അത് റീടാർ ചെയ്യുവാൻ ഇവിടെ ഒരു വികസന നായകനെയും കാണുന്നില്ല. ജീവനക്കാരെണെങ്കിൽ ഉച്ച കഴിഞ്ഞാൽ പലരും മദ്യ ലഹരിയിലാണ്.

വൈകിട്ടോടെ പുതിയ ആശുപത്രിയിൽ നിന്നും പഴയ ആശുപത്രി ഭാഗത്തേക്ക് വന്ന് ഓപ്പറേഷൻ തീയേറ്റർ ഭാഗത്ത് വന്നു മദ്യപാനവും ,അനാശ്യാസ നടപടികളും തുടർച്ചായി ഉണ്ടാവുന്നുണ്ട്. പക്ഷേ ആരും നടപടിക്ക് മുതിരുന്നില്ല. ജീവനക്കാർ പലരും കടുത്ത യൂണിയൻ പ്രവർത്തകരായതിനാൽ ആർക്കും തൊടാൻ ധൈര്യമില്ല. മാണി സി കാപ്പനും ,ജോസ് കെ മാണിയും ,തോമസ് ചാഴികാടനും ഇത് കണ്ണ് തുറന്ന് കാണുവാൻ ദയവുണ്ടാകണം. പാലാ ജനറൽ ആശുപത്രിയിൽ ചീട്ടെടുക്കുവാൻ ഒരേ സമയം മുന്നൂറോളം വരുന്ന ജനങ്ങളും ,ചീട്ടെഴുതാൻ ഒരാളും. ഇന്നും ജനറൽ ആശുപത്രിയിലെ അജണ്ട നിശ്ചയിക്കുന്നത് സ്വകാര്യ ആശുപത്രികൾ തന്നെ. (വീഡിയോ)ഇവിടെ ഒരു ജനകീയ മെഡിക്കൽ ഷോപ്പുള്ളത് മാസങ്ങളായി അടിനരകം എന്നറിയപ്പെടുന്ന പഴയ ആശുപത്രിയുടെ ഏറ്റവും മൂലയിൽ ആക്കിയിട്ടുണ്ട്.

വികസന സമിതി യോഗത്തിൽ രാഷ്ട്രീയ പ്രതിനിധികൾ ഇത് ചൂണ്ടി കാണിച്ചെങ്കിലും കുതിരവട്ടം പപ്പു മോഡലിൽ “യിപ്പം ശര്യാക്കിത്തരാ” മെന്നാണ് മറുപടി. കഴിഞ്ഞ വികസന സമിതി യോഗത്തിൽ തന്നെ ഒരു രാഷ്ട്രീയ നേതാവ് പറഞ്ഞത് ഇതെന്താ വേശ്യാലയമാണോ എന്നായിരുന്നു. അത്രയ്ക്ക് കുഴപ്പം പിടിച്ച അവസ്ഥയിലേക്ക് പോകുമ്പോഴും പാലായിലെ സ്വകാര്യ ആശുപത്രികൾ അജണ്ട നിശ്ചയിക്കുന്ന തരത്തിലാണ് പാലാ ജനറൽ ആശുപത്രിയുടെ പോക്ക്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...