വാഴക്കൃഷി ചെയ്യുമ്പോൾ ഇവ ശ്രദ്ധിച്ചാൽ നല്ല വിളവ് ലഭിക്കും

For full experience, Download our mobile application:
Get it on Google Play

കുറച്ചു വഴയെങ്കിലും ഇല്ലാത്ത വീട്ടുപറമ്പുണ്ടാവില്ല. വാഴക്കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വാഴകൃഷിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. മണ്ണിന്റെ ഘടന, സൂര്യപ്രകാശം എന്നിവക്കൊപ്പം  നനസൗകര്യം, നീർവാർച്ച എന്നിവ കൂടി പരിഗണിച്ചാകണം സ്ഥലം കണ്ടെത്തേണ്ടത്. പ്രളയം, കൊടുങ്കാറ്റ്, വരൾച്ച തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് മുൻകരുതൽ എടുത്തുകൊണ്ടു മാത്രമേ കൃഷി ചെയ്യാനാവൂ. അതിനാൽ അതിവേഗം വെള്ളക്കെട്ടുണ്ടാകുന്ന പറമ്പുകൾ ഒഴിവാക്കുക. കൂനകളെടുത്തു വാഴ നടുക. കീടാക്രമണമാണ് മറ്റൊരു വെല്ലുവിളി.

വാഴക്കൃഷി നേരിടുന്ന രോഗങ്ങളായ പിണ്ടിചീയൽ, കുഴിപ്പുള്ളി, എന്നിവയ്ക്കുള്ള പ്രതിരോധ നടപടി എടുക്കണം. സ്‌ക്ലിറോഷ്യം റോൾഫസി എന്ന കുമിൾമൂലമുണ്ടാകുന്ന പിണ്ടിചീയൽ ബാധിച്ച വാഴയുടെ പിണ്ടി ചീഞ്ഞ് ഒടിയുന്നു. പിറ്റിംഗ് ഡിസീസ് അല്ലെങ്കിൽ കുഴിപ്പുള്ളിരോഗം ബാധിച്ചാൽ മൂപ്പെത്തിയ കായ്കളിൽ കുഴിഞ്ഞ പുള്ളികളുണ്ടാവുകയും കാഴ്ചഭംഗി നഷ്ടപ്പെട്ട കായകൾ വിൽക്കാൻ കഴിയാതെ വരുകയും ചെയ്യും. ഫ്യൂസേറിയം വാട്ടമാണ് വാഴയിൽ കണ്ടുവരുന്ന മറ്റൊരു രോഗം. ശാസ്ത്രീയ രീതികൾ അവലംബിച്ച് ചെയ്താൽ വാഴക്കൃഷി ആദായകരമാക്കാം. പ്രത്യേകിച്ച് നേന്ത്രൻ വാഴ. വിത്തുമുതൽ വിളവുവരെയുള്ള പരിചരണമുറകളുണ്ട്. സാധാരണയായി മിക്ക കർഷകരും നടീലിനായി തെരഞ്ഞെടുക്കുന്നത് കന്നുകൾ തന്നെയാണ്. മൂന്നോ നാലോ മാസം പ്രായമുള്ളതും 700-1000 ഗ്രാമുള്ളതും 35-45 സെന്റി മീറ്റർ ചുറ്റളവുള്ളതുമായ കന്നുകളാണ് നടീലിന് നല്ലത്. കന്നുകൾ തെരഞ്ഞെടുക്കുംമുമ്പ് രോഗപ്രതിരോധശേഷി, മാതൃവാഴയിലെ കുലയുടെ തൂക്കം, ഗുണമേന്മ എന്നിവകൂടി നോക്കണം. തെരഞ്ഞെടുത്ത കന്നുകൾ 15-20 സെന്റി മീറ്റർ നിലനിർത്തി ബാക്കിഭാഗം മുറിച്ചുമാറ്റണം.

കേടുവന്ന മാണ ഭാഗങ്ങളും പാർശ്വ മുകുളങ്ങളും നീക്കംചെയ്ത് ചാണക ലായനിയിൽ മുക്കി 3-4 ദിവസം വെയിലത്തുണക്കി തണലിൽ സൂക്ഷിക്കാം. 15 ദിവസംവരെ ഇങ്ങനെ വെയ്ക്കാമെങ്കിലും പരമാവധി നേരത്തേ നടുന്നതാണ് നല്ലത്. കുഴിയെടുത്ത് 500 ഗ്രാം കുമ്മായവും 10 കിലോ കാലിവളമോ കമ്പോസ്റ്റോ ചേർത്ത് മേൽമണ്ണിട്ട് മുക്കാൽ ഭാഗത്തിലേറെ വരെ മൂടണം. കുഴിയുടെ നടുവിലായി മാണത്തിന്റെ പകുതി ഉൾക്കൊള്ളാൻ കഴിയുംവിധം കുഴിയെടുത്ത് വാഴക്കന്ന് നടാം. പച്ചിലവളങ്ങൾ ചേർത്തുകൊടുക്കാം. വാഴ വളരുന്നതോടെ കുഴി പൂർണമായും മൂടണം. വളപ്രയോഗം കൃത്യമായ ഇടവേളകളിലാകണം. വേനൽക്കാലത്ത് ജലസേചനവും ചെയ്യണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...