Wednesday, July 2, 2025 4:12 pm

മാലിന്യം വലിച്ചെറിഞ്ഞാല്‍ പിടിവീഴും ; ‘ക്യാമറകെണി’ ഒരുക്കി കോന്നി പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

കോന്നി : എത്രപറഞ്ഞിട്ടും കേള്‍ക്കാത്ത, മാലിന്യമെറിയല്‍ ശീലമാക്കിയവര്‍ കോന്നിയിലുണ്ടെങ്കില്‍ ഇനി സൂക്ഷിക്കണം. നിയമലംഘനം ‘മിഴിവോടെ’ തെളിവാക്കാന്‍ ഇവിടെയെല്ലാമുണ്ട് ക്യാമറകള്‍! ശുചിത്വപാലനം സമ്പൂര്‍ണമാക്കി നാലാളെ അറിയിക്കാനും പ്രചോദനമേകാനും തുടങ്ങുമ്പോഴൊക്കെ മാലിന്യവുമായി വിരുതന്മാര്‍ എത്തുന്നുവെന്ന് കണ്ടതോടെയാണ് പഞ്ചായത്ത് ഭരണസമിതി സി.സി.ടി.വി എന്ന ‘ആയുധം’ പ്രയോഗിക്കാന്‍ തീരുമാനിച്ചത്. തീരുമാനം കാലതാമസംകൂടാതെ നടപ്പിലാക്കുന്നതാണ് ഇപ്പോള്‍ കാണാനാകുക.
മാലിന്യസംസ്‌കരണം മികവുറ്റരീതിയില്‍ നടപ്പിലാക്കുന്നതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്യാമറകള്‍ കോന്നിയുടെ മുക്കിലും മൂലയിലേക്കുമെത്തിയത്. 2024-25 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ആകെ 35 ക്യാമറകള്‍. വാഹനങ്ങളുടെ നമ്പര്‍പ്ലെയ്റ്റ് തിരിച്ചറിയാന്‍ കഴിയുംവിധമുള്ള ആധുനിക ക്യാമറകളാണ് എല്ലാം.

പഞ്ചായത്ത് കെട്ടിടത്തില്‍ പ്രസിഡന്റിന്റെ ഓഫീസ് മുറിയില്‍ നിന്നാണ് ക്യാമറകളുടെ നിയന്ത്രണം. പഞ്ചായത്ത് സെക്രട്ടറി ടി കെ ദീപു ഉള്‍പ്പെടുന്ന സബ് കമ്മിറ്റിക്കാണ് ചുമതല. ഇവിടെയിരുന്നു വീക്ഷിച്ചാല്‍ മാലിന്യമെറിയലിന്റെ തോതളക്കാം, ആളെയും പിടികൂടാം, നടപടിയുമെടുക്കാം. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ്, നാരായണപുരം മാര്‍ക്കറ്റ്, മാലൂര്‍ ഏല, പഞ്ചായത്ത് കടവ്, സെന്‍ട്രല്‍ ജംഗ്ഷന്‍ തുടങ്ങി പഞ്ചായത്തിന്റെ പൊതുഇടങ്ങളില്‍ ഇനിമുതല്‍ 24 മണിക്കൂര്‍ നിരീക്ഷണം ഉണ്ടാകും. മാലിന്യകൂമ്പാരമായിരുന്ന പ്രദേശങ്ങള്‍ വൃത്തിയാക്കിയാണ് ക്യാമറകള്‍ ഉറപ്പിച്ചത്. പഞ്ചായത്തിലും സിസിടിവി സംവിധാനം ഏര്‍പ്പെടുത്തി. പഞ്ചായത്തിന്റെ സമ്പൂര്‍ണശുചിത്വപ്രഖ്യാപനവും സി.സി.ടി.വി പ്രവര്‍ത്തനഉദ്ഘാടനവും മാര്‍ച്ച് 19 ന് നടത്തുമെന്ന് പ്രസിഡന്റ് ആനി സാബു തോമസ് വ്യക്തമാക്കി. കോന്നിയിലെ 75 സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയ ഹരിത ടൗണ്‍- ഹരിത മാര്‍ക്കറ്റ് പ്രഖ്യാപനവും ഉടനുണ്ടാകും. എം എസ് എഫുകളും ബോട്ടില്‍ ബൂത്തുകളും സജ്ജമാക്കി കഴിഞ്ഞു. ഹരിതകലാലയങ്ങളും അങ്കണവാടികളും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തിന്റെ സൗന്ദര്യവല്‍കരണ പ്രവര്‍ത്തനങ്ങളും അവസാനഘട്ടത്തിലാണ് എന്നും പ്രസിഡന്റ് അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്

0
കരികുളം : ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്. 6...

സൂംബ നൃത്തം നടപ്പാക്കുന്നതിനെ വിമര്‍ശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിനെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന വിദ്യാഭ്യാസ...

0
കോഴിക്കോട്: പൊതു വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സൂംബ നൃത്തം...

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ്

0
കൊച്ചി: കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ്....

മങ്ങാരം ഗവ.യു പി സ്കൂളിൽ അധ്യാപക രക്ഷകർത്ത്യ സംഗമവും വാർഷിക പൊതു യോഗവും നടന്നു

0
പന്തളം : മങ്ങാരം ഗവ.യു പി സ്കൂളിൽ അധ്യാപക രക്ഷകർത്ത്യ...