അൻവറിനെ കൂടെ നിർത്തുന്നതിനെ ചൊല്ലി കെ.പി.സി.സിയിൽ ഭിന്നാഭിപ്രായം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സി.പി.എം വിട്ട് ഡി.എം.കെ എന്ന പേരിൽ സംഘടന രൂപീകരിച്ച പി.വി. അൻവർ എം.എൽ.എയെ കൂടെ നിർത്തുന്നതിനെ ചൊല്ലി കെ.പി.സി.സിയിൽ ഭിന്നാഭിപ്രായം. അൻവറിനെ കൂടെ നിർത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടപ്പോൾ, അൻവറിന്റെ പുറകെ പോകേണ്ടെന്നാണ് കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരന്റെ നിലപാട്. ഇന്നലെ രാത്രി ചേർന്ന കെ.പി.സി.സി അടിയന്തര നേതൃയോഗത്തിലായിരുന്നു അഭിപ്രായമുയർന്നത്. ഉപാധികൾ അംഗീകരിക്കാതെ തന്നെ അൻവറിനെ കൂടെ നിർത്തണമെന്ന നിലപാടായിരുന്നു പ്രതിപക്ഷ നേതാവിന്റേത്. പാലക്കാട്ടേക്ക് ശ്രദ്ധ നൽകിയാൽ പോരായെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിമാർ പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടു. പാലക്കാട്ടേക്ക് അമിത ശ്രദ്ധ നൽകിയാൽ ചേലക്കരയിൽ തിരിച്ചടിയുണ്ടാകുമെന്നും വിമർശനമുയർന്നു. മൂന്ന് മണ്ഡലങ്ങളിലെയും യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള പ്രവർത്തനമാണ് ഉണ്ടാകേണ്ടതെന്നും ഭാരവാഹികൾ അറിയിച്ചു. കെ.പി.സി.സി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്നു. വയനാട്, പാലക്കാട്, ചേലക്കര എന്നിവിടങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസം യോഗം പങ്കുവെച്ചു. ചേലക്കരയിൽ കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിച്ചാൽ പാലക്കാട് ഡി.എം.കെ പിന്തുണയുള്ള സ്ഥാനാർഥിയെ പിൻവലിക്കാമെന്നാണ് പി.വി. അൻവർ ഇന്നലെ പറഞ്ഞിരുന്നത്. പാലക്കാടും ചേലക്കരയിലും ഡി.എം.കെ പിന്തുണക്കുന്ന സ്ഥാനാർഥികളെ പിൻവലിക്കണമെന്ന് പി.വി അൻവറിനോട് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്ഥാനാർഥികളെ തത്കാലം പിൻവലിക്കില്ലെന്നും ആദ്യം താനുന്നയിച്ച ആവശ്യം അംഗീകരിക്കട്ടെയെന്നുമാണ് അൻവറിന്റെ നിലപാട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...