മരട് : ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലിരിക്കേ നാടിനെ കണ്ണീരിലാഴ്ത്തി ഒന്നര വയസ്സുകാരി ഇഫ്റ മറിയം വിടപറഞ്ഞു. ചികിത്സ ചെലവിനായി നാടുമുഴുവന്‍ കൈകോര്‍ത്ത് പണം സ്വരൂപിച്ചെങ്കിലും ഏവരെയും കണ്ണീരിലാഴ്ത്തിയാണ് ഇഫ്ര യാത്രയായത്.
കുമ്പളം നികര്‍ത്തില്‍ സഫീറിന്റെയും രഹനയുടെയും ഏകമകളാണ്. നെട്ടൂര്‍ ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ബുധനാഴ്ച രാവിലെയാണ് മരണം. കുട്ടിയുടെ ചികിത്സക്ക് 10 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്.
ഓട്ടോ തൊഴിലാളിയായ സഫീറിന് ദിവസ ചെലവ് തന്നെ നടത്തിക്കൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഗായകരുടെ കൂട്ടായ്മ പാട്ടുകള്‍ പാടിയും ജാതിമത അതിര്‍വരമ്പുകളെല്ലാം മറന്ന് മഹാമൃത്യുഞ്ജയ ഹോമം നടത്തിയുമെല്ലാം ചികിത്സ ഫണ്ട് സ്വരൂപിച്ചിരുന്നു. ചികിത്സ പൂര്‍ത്തീകരിക്കുന്നതിന് മുൻപേയാണ് മരണം.