നൂറ് കോടി രൂപയുടെ ഗോള്‍ഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിലെ രണ്ടു പേര്‍ വിദേശത്തേക്കു കടന്നതായി സൂചന

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നൂറ് കോടി രൂപയുടെ ഗോള്‍ഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിലെ രണ്ടു പേര്‍ വിദേശത്തേക്കു കടന്നതായി സൂചന. കുറ്റ്യാടി, കല്ലാച്ചി, പയ്യോളി ശാഖകളിലെ തട്ടിപ്പിലുള്‍പ്പെട്ട കുളങ്ങരത്താഴെ കെ.പി ഹമീദ്, തയ്യുള്ളതില്‍ മുഹമ്മദ് എന്നിവരാണ് വിദേശത്തേക്ക് കടന്നത്. മറ്റൊരു പ്രതി സബില്‍ തൊടുവയല്‍ ഒളിവിലാണ്. ഗോള്‍ഡ് പാലസ് ജുവലറി മാനേജിംങ്ങ് പാര്‍ട്ടണര്‍ വി.പി സബര്‍ നേരത്തെ പോലീസില്‍ കീഴടങ്ങിയിരുന്നു.

കുറ്റ്യാടി പോലീസിന് ലഭിച്ച ഇരുന്നൂറിലധികം പരാതികളില്‍ 50 കോടിയില്‍പ്പരം രൂപയുടെ നിക്ഷപ തട്ടിപ്പാണ് നടന്നത്. കല്ലാച്ചിയിലെ പരാതികളിലും കോടികളുടെ തട്ടിപ്പുണ്ട്. പയ്യോളിയിലെ അന്‍പതോളം പരാതിയില്‍ അഞ്ച് കോടിയിലധികം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. കാസര്‍കോട് സ്വര്‍ണ തട്ടിപ്പിന് സമാനമാണ് ഈ കേസും. സാധാരണ വീട്ടമ്മമാര്‍ മുതല്‍ വന്‍ സാമ്പത്തിക ഉടമകള്‍ വരെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. 50000 രൂപ മുതല്‍ 70 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്.

അതിനിടെ, കുറ്റ്യാടി മേഖലയിലെ നിക്ഷേപകര്‍ ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി യോഗം സംഘര്‍ഷത്തില്‍ കലാശിച്ചു. നൂറുകണക്കിന് സ്ത്രികളടക്കം പങ്കെടുത്ത യോഗം പ്രതികളുമായി ബന്ധപ്പെട്ടവര്‍ തടസ്സപ്പെടുത്തുകയായിരുന്നു. പോലിസെത്തിയാണ് ശാന്തമക്കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...