പൂനെയിൽ ഇഫ്താർ വിരുന്ന് നടത്തിയവർക്ക് ക്രൂരമർദനം

For full experience, Download our mobile application:
Get it on Google Play

പുനെ: മഹാരാഷ്ട്രയിലെ പുനെ ജില്ലയിലുള്ള വിനോദസഞ്ചാര കേന്ദ്രമായ ബോപ്‌ദേവ് ഘട്ടിൽ ഇഫ്താർ സംഗമത്തിനെത്തിയ 14 മുസ്‌ലിം യുവാക്കളെ 150-ഓളം വരുന്ന ആൾക്കൂട്ടം ക്രൂരമായി മർദിച്ചു. മാർച്ച് 13-ന് നടന്ന സംഭവത്തിൽ ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഗ്രാമവാസികൾ സഹകരിക്കാത്തതാണ് അന്വേഷണത്തിന് തടസമാകുന്നതെന്ന് പോലീസ് പറയുന്നു. നോമ്പുതുറയ്ക്കായി തടാകതീരത്ത് ഒത്തുകൂടിയ യുവാക്കളെ വടികളും ഇരുമ്പ് ദണ്ഡുകളും ചങ്ങലകളും മാരകായുധങ്ങളുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

”ഞങ്ങൾ ഭക്ഷണം ഒരുക്കുന്നതിനിടെ 150-200 ഓളം പേർ വന്ന് വർഗീയ ചീത്തവിളികൾ നടത്തി. ഇത് നിന്റെ ബാപ്പയുടെ വകയാണോ? മുല്ലമാർക്ക് ഇവിടെ ഇരിക്കാൻ കഴിയില്ല എന്ന് അവർ ആക്രോശിച്ചു. ഞങ്ങളുടെ വസ്ത്രങ്ങൾ വലിച്ച് കീറുകയും തലയിലെ തൊപ്പി മാറ്റുകയും ചെയ്തു. പത്താനി കുർത്ത ധരിച്ച് ഇനി ഇവിടെ കണ്ടുപോകരുതെന്ന് അവർ ഭീഷണിപ്പെടുത്തി”- മർദനത്തിനിരയായ ഫിറോസ് ജാവേദ് സയ്യിദ് പറഞ്ഞു. ആക്രമണത്തിൽ അമീൻ എന്ന യുവാവിന് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും 14 തുന്നലുകൾ വേണ്ടിവരികയും ചെയ്തു. പരിക്കേറ്റ മറ്റു 10 പേർ ചികിത്സയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...