പുരാവസ്തു തട്ടിപ്പ് കേസ് ; ഐ.ജി ലക്ഷ്മണിന് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ ഐ ജി ലക്ഷ്മണിനെ സസ്‌പെന്‍ഡ് ചെയ്തു. പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. സംസ്ഥാന പോലീസ് മേധാവിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. ലക്ഷ്മണ്‍ കൃത്യവിലോപം നടത്തിയെന്ന് കണ്ടെത്തി. കര്‍ശന നടപടി വേണമെന്നും ഡി.ജി.പി ശുപാര്‍ശ ചെയ്തു. ആന്ധ്ര സ്വദേശികളുമായുള്ള മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുമായി ഐജി ലക്ഷ്മണനും ബന്ധമുണ്ടെന്നാണ് ഇഡി അന്വേഷിക്കുന്നത്.

ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരി വഴി മോന്‍സന്റെ പുരാവസ്തുക്കള്‍ ലക്ഷ്മണ്‍ വില്പന നടത്താന്‍ ശ്രമിച്ചതിന്റെയും വിവരങ്ങള്‍ പുറത്തു വന്നിരുന്നു. നേരത്തെ ഐ.ജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ മൂന്ന് മാസത്തേക്ക് നീട്ടിയിരുന്നു. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്നായിരുന്നു ഐ.ജി ലക്ഷ്മണയെ സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷന്‍ നീട്ടാന്‍ റിവ്യൂ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം ചേര്‍ന്നാണ് സസ്പെന്‍ഷന്‍ കാലാവധി നീട്ടാന്‍ നേരത്തെ തീരുമാനിച്ചത്. ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ച് ഉത്തരവിറക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിബിഎസ്ഇ ത്രിഭാഷ പഠനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി

0
ന്യൂഡൽഹി : സിബിഎസ്ഇ ത്രിഭാഷ പഠനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി....

നീറ്റ് പരീക്ഷാ ക്രമക്കേട് : എ.ഐ.സി.സി നിര്‍ദ്ദേശ പ്രകാരം കോണ്‍ഗ്രസിന്റെ സമര പരമ്പരകള്‍ ആരംഭിക്കുന്നു

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

ജൂലൈ 21 മുതൽ അനിശ്ചിചതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ

0
തിരുവനന്തപുരം: അനിശ്ചിചതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ. ജൂലൈ 21 മുതലാണ്...

കലഞ്ഞൂരില്‍ വീണ്ടും അപകടം : സ്കൂട്ടറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചു – സ്കൂട്ടര്‍ യാത്രക്കാരന്...

0
കോന്നി : കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം ടെമ്പോ ട്രാവലും സ്കൂട്ടറും...