നിപാ വൈറസ് പ്രതിരോധത്തിനായി ആൻ്റിവൈറൽ കണ്ടെത്തി ഐ ഐ ടിയിലെ ​ഗവേഷകർ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : നിപാ വൈറസ് പ്രതിരോധത്തിനായി ആൻ്റിവൈറൽ കണ്ടെത്തി ഐ ഐ ടിയിലെ ​ഗവേഷകർ. മനുഷ്യശരീരത്തിനുള്ളിൽ വൈറസിന്റെ വർധനവ് തടയുന്നതിനുള്ള പുതിയ നാനോമെഡിസിൻ വികസിപ്പിക്കാനായെന്ന് പാലക്കാട് ഐഐടി ഗവേഷകർ പറയുന്നു. ഐഐടി ബയോളജിക്കൽ സയൻസസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഡോ. ഗിരിധരൻ ലോകനാഥൻ മലർവിഴി, പ്രൊഫ. ജഗദീഷ് ബായ്രി എന്നിവരാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നിൽ.

സസ്യ തന്മാത്രകളെ അടിസ്ഥാനമാക്കിയുള്ള ആൻഡ്രോഗ്രാഫോളൈഡ്, സ്റ്റിഗ്മാസ്റ്ററോൾ എന്നീ രണ്ട് തന്മാത്രകളെയാണ് ​ഇരുവരും ​ഗവേഷണത്തിലൂടെ തിരിച്ചറിഞ്ഞത്. നിപ വൈറസിന് ആവശ്യമായ പ്രധാന വൈറൽ പ്രോട്ടീനുകൾക്കെതിരെ ശക്തമായ ആന്റി നിപ വൈറസ് ശേഷിയുള്ളവയാണ് ഇവ. ഈ തന്മാത്രകൾ നാനോകോൺജുഗേറ്റുകളായി രൂപകൽപന ചെയ്തപ്പോൾ അവയുടെ നിപ വിരുദ്ധ ഫലപ്രാപ്തി വർധിച്ചതായി കണ്ടെത്തി. നിപാ അണുബാധയുടെ നിയന്ത്രണത്തിനായി നിലവിൽ ഉപയോഗിക്കുന്ന റെംഡെസിവിർ, റിബാവിറിൻ, ഫാവിപിരാവിർ തുടങ്ങിയ ആൻ്റി വൈറൽ മരുന്നുകളെ മറികടക്കാൻ ഈ സംയുക്തങ്ങൾക്ക് കഴിയുമെന്നും ഗവേഷകർ കണ്ടെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...