ഇലവുംതിട്ട – തെക്കേമല റോഡ്‌ യാത്രക്കാരുടെ നടുവൊടിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ഇലവുംതിട്ട – തെക്കേമല റോഡ്‌ യാത്രക്കാരുടെ നടുവൊടിക്കുന്നു. അടൂര്‍ – മല്ലപ്പള്ളി – കോട്ടയം സംസ്ഥാന പാതയുടെ ഭാഗമായ റോഡ്‌ വികസിപ്പിക്കുമെന്ന്‌ അധികൃതര്‍ നിരന്തരമായി ഉറപ്പ്‌ നല്‍കുന്നുണ്ടെങ്കിലും പ്രവൃത്തികളൊന്നും മുന്നോട്ടില്ല. വീതിയില്ലാതെയും കുഴികളാലും നിറഞ്ഞ റോഡിന്റെ വികസനത്തിനായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങി. ഇടയ്‌ക്കിടെ സമരവും നടത്തി. എന്നിട്ടും റോഡ്‌ നന്നായില്ല. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ഈ റോഡ്‌ പ്രധാന ചര്‍ച്ചയാകും. കഴിയുമ്പോള്‍ വീണ്ടും ആവേശം ചോരും. റോഡില്‍ കുഴി കൂടുകയും ചെയ്യും. എം.സി. റോഡിന്‌ സമാന്തരമായുള്ള ഈ പാതയുടെ അവസ്‌ഥ ദയനീയമാണ്‌. തെക്കേമല മുതല്‍ ഇലവുംതിട്ട വരെയുള്ള ഭാഗമാണ്‌ കൂടുതല്‍ തകര്‍ന്നിട്ടുള്ളത്‌.

കര്‍ത്തവ്യം, പുന്നയ്‌ക്കാട്‌, കുഴിക്കാല, ശ്രീ ബുദ്ധ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ റോഡ്‌ നിറയെ കുഴികളാണ്‌. മഴ കനത്തതോടെ കുഴികളില്‍ വലിയ തോതില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ഇരുചക്രവാഹന യാത്രക്കാര്‍ കുഴിയും റോഡും തിരിച്ചറിയാതെ അപകടത്തില്‍പ്പെടുന്നത്‌ പതിവായി. വാഹനങ്ങള്‍ക്ക്‌ കേടുപാടുകള്‍ ഉണ്ടാകുന്നതിനാല്‍ ഓട്ടോറിക്ഷയും മറ്റ്‌ ടാക്‌സി വാഹനങ്ങളും ഇതുവഴിയുള്ള ഓട്ടം ബുദ്ധിമുട്ടാണെന്നാണു പറയുന്നത്‌. കോഴഞ്ചേരിയില്‍നിന്ന്‌ ഇലവുംതിട്ടയ്‌ക്ക് പോകുന്നവരാണ്‌ ഏറ്റവുമധികം പാടുപെടുന്നത്‌. റോഡിന്റെ സ്‌ഥിതി അറിയാവുന്നവര്‍ ഇലന്തൂര്‍ വഴിയാണ്‌ യാത്ര. കെ.എസ്‌.ആര്‍.ടി.സി സര്‍വീസ്‌ ഇല്ലാത്ത റുട്ടില്‍ ഏതാനും സ്വകാര്യബസുകള്‍ സര്‍വീസ്‌ നടത്തുന്നുണ്ടെങ്കിലും റോഡ്‌ തകര്‍ന്നതിനാല്‍ അവസാനിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണ്‌.

കിഫ്‌ബിയുടെ സഹായത്തോടെ ഉന്നതനിലവാരത്തിലുള്ള ടാറിങ്‌ എന്നതായിരുന്നു പ്രഖ്യാപനം. 2017-18 ബജറ്റില്‍ ഇതിനുള്ള തുക വകകൊള്ളിക്കുകയും ചെയ്‌തിരുന്നു. ടെന്ണ്ട‍ര്‍ നടപടികള്‍ തുടങ്ങിയെന്ന്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ പറയാന്‍ തുടങ്ങിയെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞിട്ടും നിര്‍മാണം ഇതുവരെ തുടങ്ങിയിട്ടില്ല. തുടക്കത്തില്‍ റോഡിന്‌ വീതിയില്ലാത്തത്‌ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെയാണ്‌ വീതികൂട്ടാനുള്ള ശ്രമങ്ങള്‍ നടത്തിയത്‌. റോഡിന്‌ വേണ്ട വീതി ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന്‌ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. കൈയേറ്റങ്ങള്‍ കണ്ടെത്തി അതിരുകല്ലുകള്‍ സ്‌ഥാപിച്ചത്‌ മാത്രമാണ്‌ നടന്നത്‌. കിഫ്‌ബിയുടെ ടെന്‍ഡര്‍ നടപടികള്‍ക്ക്‌ താമസം നേരിടുന്നതാണ്‌ നിര്‍മാണം നടക്കാതിരിക്കുന്നതിന്റെ കാരണമെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. ഇടയ്‌ക്ക് അത്യാവശ്യ പണികള്‍ നടത്താമെന്നു പറഞ്ഞിരുന്നെങ്കിലും അതും നടന്നില്ല. ഇതുമൂലം റോഡിലെങ്ങും വലിയ കുഴികളാണുള്ളത്‌. ഇതെല്ലാം താണ്ടിവേണം യാത്ര ചെയ്യണ്ടത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...